വയനാട് മെഡിക്കൽ കോളജ് വിദഗ്ധ സംഘം സന്ദർശിച്ചപ്പോൾ
മാനന്തവാടി: വയനാട് മെഡിക്കൽ കോളജിലെ ആദ്യ ബാച്ചിനായി അനാട്ടമി, ഫിസിയോളജി, ബയോ കെമിസ്ട്രി, കമ്യൂണിറ്റി മെഡിസിൻ വിഭാഗങ്ങൾ തുടങ്ങുന്നതിെൻറ ഭാഗമായി വിദഗ്ധ സംഘം ആശുപത്രി സന്ദർശിച്ചു. ജില്ല ആശുപത്രിയിലെ ഗവ. നഴ്സിങ് കോളജ് കെട്ടിടത്തിൽ ആവശ്യമായ സ്ഥലസൗകര്യവും മറ്റ് അനുബന്ധ സംവിധാനങ്ങളും പരിശോധിക്കുന്നതിനാണ് കോഴിക്കോട് മെഡിക്കൽ കോളജിലെ വിവിധ വിഭാഗങ്ങളിലെ അസി. പ്രഫസർമാരായ ജെൻസി ജോർജ്, ജൗഹർ, മുഹമ്മദ് അഷ്റഫ്, ബിൻസു വിജയൻ എന്നിവർ എത്തിയത്. പ്രാഥമികമായി കെട്ടിടം അനുയോജ്യമാണെന്ന് സംഘം വിലയിരുത്തി. കൂടുതലായി ഏർപ്പെടുത്തേണ്ട ഉപകരണങ്ങൾ, ഫർണിച്ചർ എന്നിവയെ കുറിച്ച് നിർദേശം നൽകി.
റിപ്പോർട്ട് മെഡിക്കൽ എജുക്കേഷൻ ഡയറക്ടർക്ക് നൽകുമെന്നും ഉടൻതന്നെ ആദ്യ ബാച്ചിന് പ്രവേശനം നൽകാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. കെ.കെ. മുബാറക് പറഞ്ഞു. േബ്ലാക്ക് പഞ്ചായത്ത് പ്രസിഡൻറ് ജസ്റ്റിൻ ബേബി, ആശുപത്രി സൂപ്രണ്ട് ഡോ. ദിനേഷ്കുമാർ, ആർ.എം.ഒ ഡോ. സി. സക്കീർ, മെഡിക്കൽ കോളജ് സീനിയർ സൂപ്രണ്ട് പ്രഭ എന്നിവർ സംഘത്തെ അനുഗമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.