മീനങ്ങാടി: ഗവ. പോളിടെക്നിക്ക് കോളജില്‍ ഇലക്ട്രോണിക്സ്, മെക്കാനിക്കല്‍ കോഴ്സുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ഗെസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. ജൂലൈ നാലിന് ഇലക്ട്രോണിക്സ് വിഭാഗത്തിലേക്കുള്ള ഉദ്യോഗാർഥികളും അഞ്ചിന് മെക്കാനിക്കല്‍ വിഭാഗത്തിലേക്കുള്ളവരും രാവിലെ 9.30ന് ഹാജരാകണം. എഴുത്ത് പരീക്ഷയുടെയും ഇന്റര്‍വ്യൂവിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. ഫോണ്‍: 04936 247420.
കാട്ടിക്കുളം: ഗവ. ഹയർ സെക്കൻഡറി സ്കൂളില്‍ പ്ലസ് ടു വിഭാഗം ജൂനിയര്‍ ഹിന്ദി അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച ജൂലൈ അഞ്ചിന് രാവിലെ 11ന് സ്കൂള്‍ ഓഫിസില്‍.
അച്ചൂര്: ഗവ. ഹയർ സെക്കൻഡറി സ്കൂൾ അച്ചൂരിൽ പ്ലസ് ടു ഇക്കണോമിക്സ്, ഇംഗ്ലീഷ് സീനിയര്‍ അധ്യാപകരുടെയും പൊളിറ്റിക്കല്‍ സയന്‍സ്, കോമേഴ്സ് ജൂനിയര്‍ അധ്യാപകരുടെയും ഒഴിവിലേക്കുള്ള കൂടിക്കാഴ്ച ജൂലൈ അഞ്ചിന് രാവിലെ 10.30ന് സ്കൂള്‍ ഓഫിസില്‍.
വാളാട്: ഗവ. ഹയര്‍ സെക്കൻഡറി സ്കൂൾ വാളാടിൽ പ്ലസ് ടു സോഷ്യോളജി, സുവോളജി സീനിയര്‍ അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച ജൂലൈ ആറിന് രാവിലെ 10.30ന് സ്കൂള്‍ ഓഫിസില്‍.
തേറ്റമല: ഗവ. ഹൈസ്കൂൾ തേറ്റമലയിൽ ഹൈസ്കൂള്‍ വിഭാഗം ഫിസിക്കല്‍ സയന്‍സ് അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച ജൂലൈ നാലിന് രാവിലെ 10.30ന് സ്കൂള്‍ ഓഫിസില്‍.
പുളിഞ്ഞാല്‍: ഗവ. ഹൈസ്കൂൾ പുളിഞ്ഞാലിൽ പ്രീപ്രൈമറി അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച ജൂലൈ നാലിന് രാവിലെ 11ന് സ്കൂള്‍ ഓഫിസില്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.