കൽപറ്റ: നാലു വയസ്സിനും 13 വയസ്സിനുമിടയിലുള്ള വിദ്യാർഥികൾക്കായി സമ്മർ ചെസ് ക്യാമ്പ് നടത്തുന്നു. മടക്കിമല ഇളങ്ങോളി ഇബ്രാഹിം ചെസ് അക്കാദമിയുടേയും കോഴിക്കോട് കെ.ആർ.എം ചെസ് അക്കാദമിയുടേയും സംയുക്താഭിമുഖ്യത്തിൽ 21 മുതൽ 26 വരെ കൽപറ്റ എച്ച്.ഐ.എം യൂ.പി സ്കൂളിലാണ് പരിപാടി.
ചെസ് ആദ്യമായി പഠിക്കാൻ ആഗ്രഹിക്കുന്നവർക്കും ക്യാമ്പിൽ രജിസ്റ്റർ ചെയ്യാം. മുൻ ദേശീയ ചെസ് താരം അബ്ദുൾ റഹ്മാൻ ഇളങ്ങോളിയാണ് ചീഫ് കോച്ച്.
കോഴിക്കോട്ടെ പ്രമുഖ ചെസ് പരിശീലകൻ കെ.ആർ. മധുസൂദനൻ, മുൻ സംസ്ഥാന ചെസ് ചാമ്പ്യൻ ഫാദിയ റഹ്മാൻ ഇളങ്ങോളി എന്നിവർ സംബന്ധിക്കും. ആറു ദിവസത്തെ ക്യാമ്പിനായി 9995934717 നമ്പറിൽ ബന്ധപ്പെടണം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.