Posted On
date_range Updated On
date_range ലഹരിവസ്തുക്കളുമായി യുവാക്കൾ പിടിയിൽ
സുൽത്താൻ ബത്തേരി: മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ വാഹന പരിശോധനക്കിടയിൽ രണ്ടുപേരിൽ നിന്നായി ലഹരിവസ്തുക്കൾ പിടികൂടി. 0.04 ഗ്രാം എൽ.എസ്.ഡി മൂന്ന് സ്റ്റാമ്പ്, അഞ്ച് ഗ്രാം കഞ്ചാവ് എന്നിവ കൈവശം വെച്ച കർണാടക സ്വദേശി രോഹിത്ത് രാജഗോപാൽ 20 ഗ്രാം എം.ഡി.എം.എ സൂക്ഷിച്ച മലപ്പുറം സ്വദേശി ചെറുവായൂർ കെ.പി. മുഹമ്മദ് ജെബിൻ എന്നിവരെയാണ് എക്സൈസ് സംഘം പിടികൂടിയത്.
രോഹിതിന്റെ കാറും കസ്റ്റഡിയിലെടുത്തു. പ്രിവന്റിവ് ഓഫിസർമാരായ എം. രാജേഷ്, എം.എ. സുനിൽ കുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ ഒ. ഷാഫി, എ. അനിൽ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.