സുൽത്താൻ ബത്തേരി: നഗരത്തിൽ പരിഷ്കരിച്ച ട്രാഫിക് സംവിധാനം ബുധനാഴ്ച മുതൽ നടപ്പാക്കും. നഗരസഭയുടെ നേതൃത്വത്തിൽ ചേർന്ന ട്രാഫിക് അഡ്വൈസറി കമ്മിറ്റി തീരുമാനപ്രകാരമാണ് പുതിയ സംവിധാനം നടപ്പാക്കുന്നതെന്ന് അധികൃതർ അറിയിച്ചു. കെ.എസ്.ആർ.ടി.സി ദീർഘദൂര ബസുകൾ ചുങ്കം, അസംപ്ഷൻ ജങ്ഷൻ എന്നിവിടങ്ങളിൽ നിർത്തി യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്യണം. ബസ്സ്റ്റാൻഡിൽ ബസുകൾ അഞ്ച് മിനിറ്റിൽ കൂടുതൽ നിർത്തിയിടാൻ പാടില്ല. ഇൻറർ സ്റ്റേറ്റ് കെ.എസ്.ആർ.ടി.സി വാഹനങ്ങൾ 15 മിനിറ്റിൽ കൂടുതൽ നിർത്തിയിടാൻ പാടില്ല.താളൂർ ഭാഗത്തേക്ക് പോകുന്ന ബസുകൾ മാവേലി സ്റ്റോറിന് സമീപം ബസ് സ്റ്റോപ്പിൽ നിർത്തി ആളുകളെ കയറ്റണം. ആ ഭാഗത്തുനിന്നും സുൽത്താൻ ബത്തേരിയിലേക്ക് വരുന്ന വാഹനങ്ങൾ ടയർ കടക്ക് മുന്നിൽ നിർത്തി ആളുകളെ ഇറക്കണം. പുൽപള്ളി, വടക്കനാട് ഭാഗത്തുനിന്ന് വരുന്ന ബസുകൾ കോട്ടക്കുന്ന് നവരംഗ് സ്റ്റുഡിയോയുടെ മുൻവശത്തുള്ള പുതിയ ബസ്സ്റ്റോപ്പിൽ നിർത്തി ആളുകളെ കയറ്റുകയും ഇറക്കുകയും ചെയ്യണം.
പാർക്കിങ് പാടില്ല
കോട്ടക്കുന്ന് ജങ്ഷൻ മുതൽ കാരക്കണ്ടി പാലം വരെ ഇരുവശവും വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ല.ടൗണിലെ പാർക്കിങ ഏരിയകളിൽ രണ്ടു മണിക്കൂറിൽ കൂടുതൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ല.അതത് വാഹനങ്ങളുടെ പാർക്കിങ് ഏരിയകളിൽ മാത്രമേ വാഹനം പാർക്ക് ചെയ്യാൻ പാടുള്ളൂ.
സമയപരിധിയില്ലാതെ പാർക്ക് ചെയ്യുന്ന സ്വകാര്യവാഹനങ്ങൾ ചുള്ളിയോട് റോഡിൽ 100 മീറ്റർ സ്ഥലത്ത് പാർക്ക് ചെയ്യണം. ലോറി പാർക്കിങ് എൻ.എച്ചിൽ കോട്ടക്കുന്ന് ജങ്ഷൻ മുതൽ ഗീതാഞ്ജലി പമ്പിന് സമീപം വരെ പാടില്ല. ചീരാൽ റോഡിൽ സെൻറ് ജോസഫ്സ് സ്കൂളിന് ശേഷം പാർക്ക് ചെയ്യാം. ടെേമ്പാകൾ കാർഷിക വികസന ബാങ്കിന് പരിസരം നിർത്തുക. അതിന് മുന്നിൽ ഗുഡ്സ് പാർക്കിങ്.സ്വകാര്യ ബസുകൾ കാർഷിക വികസന ബാങ്കിന് അപ്പുറത്ത് പാർക്ക് ചെയ്യാം. എം.ഇ.എസ് ഗേറ്റ് മുതൽ വലിയ ഗേറ്റുവരെ ഉന്തുവണ്ടികൾ. രാജീവ് ഗാന്ധി മിനി ബൈപാസ് റോഡ് മുതൽ 50 മീറ്റർ വിട്ട് ചക്കാലക്കൽ ടൂറിസ്റ്റ് ഹോം വരെ ചെറുവാഹനങ്ങൾക്ക് വിലങ്ങനെ പാർക്ക് ചെയ്യാം. ഗാന്ധിപ്രതിമയുടെ സമീപത്ത് കാർ, ബൈക്ക് എന്നിവ ഒരുനിര മാത്രമേ പാർക്ക് ചെയ്യാൻ പാടുള്ളൂ.
ഷെഡ് കെട്ടിയുള്ള കച്ചവടം പാടില്ല
ലുലു ജങ്ഷൻ മുതൽ ഗീതാഞ്ജലി പമ്പുവരെ റോഡ് കൈയേറി ഷെഡ് കെട്ടിയുള്ള കച്ചവടം പാടില്ല. ഗുഡ്സ് ഓട്ടോകളിലും ഉന്തുവണ്ടികളിലുമുള്ള കച്ചവടം ലുലു ജങ്ഷൻ മുതൽ കോട്ടക്കുന്ന് വരെ ഹൈവേ, ഉപറോഡുകളിൽ പാടില്ല. രാജീവ് ഗാന്ധി ബൈപാസ് ചുള്ളിയോട് റോഡിൽ വന്നുചേരുന്ന ഇരുഭാഗത്തും 50 മീറ്റർ ചുറ്റളവിൽ പാർക്കിങ് അനുവദിക്കില്ല. റഹീം മെമ്മോറിയൽ റോഡ് (മാർക്കറ്റ് റോഡ്), ഡബ്ല്യൂ.എം.ഒ റോഡ് എന്നിവ പൂർണമായും പാർക്കിങ് നിരോധിത മേഖലയാണ്.
തട്ടുകട കച്ചവടം രാത്രി ഏഴുമുതൽ
തട്ടുകട കച്ചവടം രാത്രി ഏഴുമുതൽ അനുവദിക്കും. വ്യാപാരസ്ഥാപനങ്ങളുടെ അനുബന്ധ തട്ടുകട പുതുതായി അനുവദിക്കില്ല. സീന തിയറ്ററിന് മുൻവശത്തുള്ള ജീപ്പ് സ്റ്റാൻഡ് നിലനിർത്തി. ചുള്ളിയോട് റോഡിൽ മലബാർ കോളജ് ഭാഗത്ത് സ്വകാര്യ വാഹനങ്ങൾ പാർക്ക് ചെയ്യാം. ഹാൻടെക്സ് മുതൽ ട്രഷറി വരെ സ്വകാര്യ പാർക്കിങ്.ദ്വാരക റോഡ് മുതൽ കീർത്തി ടവർ വരെ ബസ് ബേ. തുടർന്ന് ഷിഫ മെഡിക്കൽസ് വരെ ഓട്ടോ സ്റ്റാൻഡ്. ചുങ്കം മെഡിക്കൽസിെൻറ മുന്നിൽ ബസ് ബേ. മത്തായീസ് ബേക്കറി മുതൽ കെ.എസ്.ഇ.ബി വരെ സ്വകാര്യ വാഹനങ്ങൾ. േഫ്ലാറ ടൂറിസ്റ്റ് ഹോം മുതൽ ആൽഫ വരെ വെള്ളിമൂങ്ങ. ആൽഫ മുതൽ ശ്രീകൃഷ്ണ ടൂറിസ്റ്റ് ഹോം പരിസരം വരെ ബൈക്ക് പാർക്കിങ്.
ലോഡിറക്കുന്നതിന് നിയന്ത്രണം
രാവിലെ 9.30 മുതൽ 10.30വരെയും 3.30 മുതൽ 5.00വരെയുമുള്ള സമയങ്ങളിൽ ലോഡുകൾ ടൗണിൽ ഇറക്കാനും കയറ്റാനും പാടില്ല. ഓട്ടോ, ടാക്സി സ്റ്റാൻഡുകളിൽ അനുവദിച്ചതിൽ കൂടുതൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ല. ഫൂട്പാത്ത് കൈയേറി കച്ചവടം ചെയ്യുന്നവർക്കെതിരെ നടപടി സ്വീകരിക്കും. ടൗണിൽ ഗുഡ്സുകളിലുള്ള മത്സ്യക്കച്ചവടം പൂർണമായും നിരോധിക്കും. സ്കൂൾ പരിസരങ്ങളിൽ പൊലീസിെൻറ സേവനം ലഭ്യമാക്കും. ടൗൺ വൃത്തിയായി സംരക്ഷിക്കുന്നതിന് പൊലീസിെൻറ ഇടപെടൽ ഉണ്ടാകും. ട്രാഫിക് പൊലീസിെൻറ എണ്ണം വർധിപ്പിക്കും. നഗരസഭ ചെയർമാൻ ടി.കെ. രമേശ്, സി.കെ. സഹദേവൻ, ടോം ജോസ്, എസ്.ഐ. റംലത്ത്, ജിതേഷ് പൗലോസ്, ജിജി അലക്സ്, എ.കെ. വിനോദ്, പി.എം. വീരാൻ എന്നിവർ നിയന്ത്രണങ്ങൾ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.