സുൽത്താൻ ബത്തേരി പള്ളിക്കണ്ടിയിലെ വീട്ടിൽ നിന്ന്
എക്സൈസ് കണ്ടെത്തിയ നിരോധിത പുകയില ഉൽപന്നങ്ങളും പ്രതിയും
Posted On
date_range Updated On
date_range 1500 പാക്കറ്റ് പുകയില ഉൽപന്നങ്ങൾ പിടികൂടി
സുൽത്താൻ ബത്തേരി: വയനാട് അസി. എക്സൈസ് കമീഷണർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പള്ളിക്കണ്ടിയിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ 1500 പാക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങൾ സുൽത്താൻ ബത്തേരി എക്സൈസ് സംഘം പിടികൂടി.
കുഴിപ്പറമ്പത്ത് നിർജാസിനെ (29) അറസ്റ്റ് ചെയ്തു. സുൽത്താൻ ബത്തേരി റേഞ്ച് ഇൻസ്പെക്ടർ വി.ആർ. ജനാർദനൻ, അസി. എക്സൈസ് ഇൻസ്പെക്ടർ കെ.ബി. ബാബുരാജ്, പ്രിവന്റിവ് ഓഫിസർ സി.കെ. ഷാജി, സിവിൽ എക്സൈസ് ഓഫിസർ ശിവൻ, അഖില, ഡ്രൈവർ അൻവർ സാദത്ത് എന്നിവരാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.