അ​യ്യ​ൻ​കൊ​ല്ലി​ക്ക​ടു​ത്തു​ള്ള അ​ത്തി​ച്ചാ​ലി​ലെ ആ​ദി​വാ​സി​ക​ളു​ടെ നാ​ട​ൻ​കോ​ഴി ഫാം

ആദിവാസികളുടെ കോഴിഫാം ശ്രദ്ധേയമാവുന്നു

ഗൂഡല്ലൂർ: അയ്യൻകൊല്ലിക്കടുത്ത അത്തിച്ചാലിൽ പ്രവർത്തിക്കുന്ന ആദിവാസികളുടെ നാടൻകോഴി ഫാം ശ്രദ്ധേയമാകുന്നു. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ സാമ്പത്തികസഹായത്തോടെയാണ് ഈ പദ്ധതി ആരംഭിച്ചിരിക്കുന്നത്. ഒരു ഏക്കർ സ്ഥലത്താണ് കോഴികളെ വളർത്തുന്നത്.

നാടൻകോഴികളുടെ വിൽപനകേന്ദ്രമായതിനാൽ സമീപവാസികൾക്കും വളരെ പ്രയോജനപ്പെടുന്നു. ഇതിൽനിന്നുള്ള വരുമാനം 325 ആദിവാസി കുടുംബങ്ങൾക്കാണ് പലവിധ ആവശ്യങ്ങൾക്കായി പ്രയോജനപ്പെടുത്തുന്നത്. 28 ഗ്രാമങ്ങളിലുള്ളവർക്കാണ് ഈ കേന്ദ്രത്തിൽനിന്നുള്ള വരുമാനം ചെലവഴിക്കുന്നത്. എം.ആർ. ചന്ദ്രൻ എന്ന വാസുവിനാണ് ഈ കേന്ദ്രത്തിന്റെ നടത്തിപ്പ് ചുമതല. 10 തൊഴിലാളികളും ഈ കേന്ദ്രത്തിൽ സ്‌ഥിര ജോലിചെയ്യുന്നുണ്ട്.

സ്ത്രീതൊഴിലാളികളാണ് കൂടുതൽ. ആദിവാസികളുടെ മുന്നേറ്റം ലക്ഷ്യംവെച്ചാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്. 2016ലാണ് ഈ പദ്ധതി തുടങ്ങിയത്. കഴിഞ്ഞ ആറുവർഷമായി നിരവധി സഹായം നൽകിയിട്ടുണ്ട്. വിദ്യാർഥികൾക്ക് 5000 രൂപ വീതം വിദ്യാഭ്യാസ സഹായം രണ്ടു പേർക്ക് ചികിത്സസഹായം എട്ടു കുടുംബങ്ങൾക്ക് വീടിന്റെ അറ്റകുറ്റപ്രവൃത്തികൾക്ക് ധനസഹായം നൽകി. കോവിഡ് സമയത്ത് 75 കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തതായും വാസു പറഞ്ഞു.

Tags:    
News Summary - The aboriginal chicken farm is notable

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.