ഹെപ്സിബ ജോൺസൺ, വി. വിഷ്ണുജ, സന്ധ്യമോൾ
സുൽത്താൻ ബത്തേരി: ഭാരതിയാർ യൂനിവേഴ്സിറ്റി പരീക്ഷ ഫലം പുറത്തുവന്നപ്പോൾ താളൂരിലെ നീലഗിരി കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസിലേക്ക് മൂന്നു റാങ്കുകൾ.
ഹെപ്സിബ ജോൺസൺ -എം.കോം (സി.എ) റാങ്ക്- അഞ്ച്, വി. വിഷ്ണുജ -ബി.എ (ഇംഗ്ലീഷ്) റാങ്ക് -ആറ്, സന്ധ്യമോൾ -ബി.കോം (സി.എ) റാങ്ക് -10 എന്നിവരാണ് മികച്ച വിജയം നേടിയത്. ഇതോടെ യൂനിവേഴ്സിറ്റിക്കു കീഴിലെ കൂടുതൽ റാങ്കുകൾ നേടുന്ന കോളജുകളിൽ നീലഗിരി കോളജും ഇടംനേടി.
കഴിഞ്ഞ തവണയും മൂന്നു റാങ്കുകൾ നേടിയിരുന്നു. സാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന മികച്ച വിദ്യാർഥികൾക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിന് കോളജ് മാനേജ്മെൻറ് ഏർപ്പെടുത്തിയ മെറിറ്റ് സ്കോളർഷിപ്പിലൂടെയാണ് സന്ധ്യമോൾ, ഹെപ്സിബ ജോൺസൺ എന്നിവർ പഠനം തുടരുന്നത്.
അടുത്ത ദിവസം കോളജിൽ നടക്കുന്ന ചടങ്ങിൽ ജേതാക്കളെ ആദരിക്കുമെന്ന് മാനേജിങ് ഡയറക്ടർ റാഷിദ് ഗസാലി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.