ദേശീയ പാതയോരത്ത് മൂലങ്കാവിലെ സൂര്യകാന്തിപ്പാടം
സുൽത്താൻ ബത്തേരി: മൂലങ്കാവ് സെന്റ് ജൂഡ് അയൽക്കൂട്ടവും ക്ലൂണി പബ്ലിക് സ്കൂളും ചേർന്ന് ദേശീയ പാതയോരത്ത് കാടുപിടിച്ച സ്ഥലം വൃത്തിയാക്കി സൂര്യകാന്തി നട്ടത് വഴി യാത്രക്കാർക്ക് വിരുന്നായി. ക്ലൂണി പബ്ലിക് സ്കൂളിന്റെ മുമ്പിലാണ് പൂന്തോട്ടം ഒരുക്കിയത്. പൂക്കൾ കാണാൻ ആളുകൾ ഏറെപേർ എത്തുന്നുണ്ട്.
സെന്റ് ജൂഡ് അയൽക്കൂട്ടം പ്രസിഡന്റ് സണ്ണി വിളക്കുന്നിലിന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ നൂൽപ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എ. ഉസ്മാൻ സൂര്യകാന്തിപ്പാടം നാടിന് സമർപ്പിച്ചു. വാർഡ് മെംബർ എൻ.സി. അനിൽ, സിസ്റ്റർ എമിലിയ, ഫാദർ അനീഷ് കാട്ടാങ്കോട്ടിൽ, വർഗീസ് മോളത്ത്, മാത്യു പുത്തൻപുര, റോട്ടറി പ്രസിഡന്റ് വി. സുരേഷ്, ജോഷി കോട്ടക്കുടി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.