സ​ർ​വ​ജ​ന സ്കൂ​ളി​ൽ ​നി​ന്ന് ആദിവാസി വിദ്യാർഥിക്ക് ടി.സി നൽകിയത് വിവാദത്തിൽ

സു​ൽ​ത്താ​ൻ ബ​ത്തേ​രി: സ​ർ​വ​ജ​ന സ്കൂ​ളി​ൽ ​നി​ന്ന് ആ​ദി​വാ​സി വി​ദ്യാ​ർ​ഥി​ക്ക് ടി.​സി കൊ​ടു​ത്ത​ത് വി​വാ​ദ​മാ​കു​ന്നു. ഇ​വി​ട​ത്തെ പ്ല​സ് ടു ​സ​യ​ൻ​സി​ലാ​യി​രു​ന്നു പൊ​ൻ​കു​ഴി കാ​ട്ടു​നാ​യ്ക്ക​കോ​ള​നി​യി​ലെ പി.​എ​സ്. മ​ണി പ​ഠി​ച്ചി​രു​ന്ന​ത്. ക​ഴി​ഞ്ഞ മാ​സ​മാ​ണ് സ്കൂ​ളി​ൽ​നി​ന്ന് ടി.​സി കൊ​ടു​ത്ത​ത്.

സ​യ​ൻ​സ് ആ​യ​തി​നാ​ൽ മ​ണി​ക്ക് പ​ഠി​ക്കാ​ൻ പ്ര​യാ​സ​മാ​യി​രി​ക്കു​മെ​ന്​ അ​ധ്യാ​പ​ക​ർ ര​ക്ഷി​താ​ക്ക​ളോ​ട് പ​റ​ഞ്ഞെ​ന്നാ​ണ്​ ആ​രോ​പ​ണം. നൂ​റു ശ​ത​മാ​നം വി​ജ​യ​മു​റ​പ്പി​ക്കാ​നാ​ണ് അ​ധി​കൃ​ത​ർ ടി.​സി കൊ​ടു​ത്ത​തെ​ന്നും ര​ക്ഷി​താ​ക്ക​ൾ പ​റ​യു​ന്നു. എ​ന്നാ​ൽ, മ​ണി​യും ര​ക്ഷി​താ​ക്ക​ളും ആ​വ​ശ്യ​പ്പെ​ട്ട​തു കൊ​ണ്ടാ​ണ് ടി.​സി കൊ​ടു​ത്ത​തെ​ന്ന് സ്കൂ​ൾ അ​ധി​കൃ​ത​ർ വി​ശ​ദീ​ക​രി​ക്കു​ന്നു. മ​ണി​യി​പ്പോ​ൾ സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ലെ പാ​ര​ല​ൽ കോ​ള​ജി​ൽ പ്ല​സ് വ​ണി​ന് ചേ​ർ​ന്നി​രി​ക്കു​ക​യാ​ണ്.

Tags:    
News Summary - Controversial issue of TC given to a tribal student from sarvajana school

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.