representative image

യുവാവിനെ കള്ളക്കേസിൽ കുടുക്കാൻ ശ്രമം; വനം ഉദ്യോഗസ്ഥന് സസ്പെൻഷൻ

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ച​ന്ദ​ന​മോ​ഷ​ണ​ക്കു​റ്റം ചു​മ​ത്തി ആ​ദി​വാ​സി യു​വാ​വി​നെ ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ന് സ​സ്പെ​ൻ​ഷ​ൻ. താ​മ​ര​ശ്ശേ​രി റേ​ഞ്ചി​ലെ സെ​ക്​​ഷ​ൻ ഫോ​റ​സ്​​റ്റ്​ ഓ​ഫി​സ​ർ സി.​എ​സ്. വേ​ണു​വി​നെ​യാ​ണ് സ​സ്പെ​ൻ​ഡ്​ ചെ​യ്​​ത​ത്.

ക​ണ്ണൂ​ർ നോ​ർ​ത്തേ​ൺ സ​ർ​ക്കി​ൾ ചീ​ഫ് ഫോ​റ​സ്​​റ്റ്​ ക​ൺ​സ​ർ​വേ​റ്റ​ർ ടി.​കെ. വി​നോ​ദ് കു​മാ​റാ​ണ് ന​ട​പ​ടി എ​ടു​ത്ത​ത്. പ​ഴൂ​ർ ക​ണ്ണ​ങ്കോ​ട് കാ​ടം​കൊ​ല്ലി കോ​ള​നി​യി​ലെ സു​ഭാ​ഷി​െൻറ വാ​ഹ​ന​ത്തി​ൽ ച​ന്ദ​ന​ത്ത​ടി​ക​ൾ ഒ​ളി​പ്പി​ച്ചു​വെ​ച്ച് ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കാ​ൻ ശ്ര​മി​ച്ച​തി​നാ​ണ് ന​ട​പ​ടി.

ഈ ​കേ​സി​ൽ കു​ട്ട​ൻ എ​ന്ന യു​വാ​വ് നേ​ര​ത്തെ അ​റ​സ്​​റ്റി​ലാ​യി​രു​ന്നു. ഇ​യാ​ളു​ടെ മൊ​ഴി വേ​ണു​വി​നെ​തി​രാ​യി​രു​ന്നു. തു​ട​ർ​ന്ന് തോ​ട്ടാ​മൂ​ല ഫോ​റ​സ്​​റ്റ്​ സ്​​റ്റേ​ഷ​ൻ ഡെ​പ്യൂ​ട്ടി റേ​ഞ്ച​ർ വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്നു. ഈ ​അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് വ​യ​നാ​ട് വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ന് കൈ​മാ​റി.

ക​ഴി​ഞ്ഞ ആ​ഗ​സ്​​റ്റ്​ 28നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. സു​ഭാ​ഷി​െൻറ വാ​ഹ​ന​ത്തി​ൽ​നി​ന്ന്​ ര​ണ്ട് ച​ന്ദ​ന​മു​ട്ടി​ക​ൾ വ​നം​വ​കു​പ്പ് ക​ണ്ടെ​ടു​ത്തി​രു​ന്നു. സു​ഭാ​ഷി​നെ​തി​രെ വ​നം​വ​കു​പ്പ് കേ​സെ​ടു​ത്തു. നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തു​വ​ന്നു.

തു​ട​ർ​ന്നാ​ണ് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ വ​നം​വ​കു​പ്പ് നി​ർ​ബ​ന്ധി​ത​മാ​യ​ത്. വേ​ണു​വി​ന് സു​ഭാ​ഷി​നോ​ടു​ള്ള മു​ൻ വൈ​രാ​ഗ്യ​മാ​ണ് ക​ള്ള​ക്കേ​സി​ൽ പെ​ടു​ത്താ​നു​ള്ള നീ​ക്ക​ത്തി​ന് കാ​ര​ണം.

Tags:    
News Summary - Attempt to trap youth in forgery case; Suspension of Forest Officer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.