ടാർ ചെയ്ത ഭാഗം അടർന്നു വരുന്നത് കാണിക്കുന്ന
പ്രദേശവാസികൾ
ഗൂഡല്ലൂർ: നിലവാരമില്ലാത്ത റോഡ് പണി മൂലം ടാർ ചെയ്ത ഭാഗം അടർന്നുവരുന്നതായി പരാതി. ഗൂഡല്ലൂർ നഗരസഭ 20-ാം വാർഡിനു കീഴിലുള്ള നടുഗൂഡല്ലൂർ ഭാഗത്തുനിന്നു കോത്തർ വയലിലേക്കു പോകുന്ന ടാർ റോഡിൽ പലയിടത്തും കുഴികൾ രൂപപ്പെട്ടതിനാൽ വാഹനയാത്രക്കാർ അപകടത്തിൽപെടുന്നത് പതിവാണ്. നഗരസഭയുടെ പ്രോജക്ട് ഫണ്ടിൽ നിന്ന് റോഡ് അറ്റകുറ്റപ്പണികൾക്കായി തുക അനുവദിച്ച് കഴിഞ്ഞ ദിവസം പണികൾ നടത്തി.
പ്രവൃത്തി കഴിഞ്ഞതിന്റെ പിറ്റേന്ന് ടാർ റോഡ് ഇളകുന്നത് കണ്ട് പ്രദേശവാസികളും യാത്രക്കാരും പ്രതിഷേധവുമായി എത്തി. ഇറക്കത്തിൽ സ്ഥിതി ചെയ്യുന്ന ഈ റോഡിലെ അറ്റകുറ്റപ്പണികൾ ഗുണനിലവാരമില്ലാത്ത രീതിയിലാണ് നടത്തിയത്. ടാർ റോഡിന് ആവശ്യമായ അളവിൽ ടാർമിശ്രിതം ഉൾപ്പെടുത്താത്തതിനാൽ ടാർ ചെയ്ത ഭാഗം കൈകൊണ്ട് നീക്കം ചെയ്താൽ പൊളിഞ്ഞുവരുന്നു. റോഡ് പണി നടത്തുന്ന കരാറുകാരന്റെ പേരുവിവരം സംബന്ധിച്ച് അറിയിപ്പ് ബോർഡ് ഇല്ലാത്തതിനെ ജനങ്ങൾ ചോദ്യം ചെയ്തു. കൃത്യമായ അറിയിപ്പ് ബോർഡ് സ്ഥാപിച്ച് പ്രവൃത്തി നടത്തണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.