ഡിസംബർ 25 മുതൽ സ്പെഷൽ ട്രെയിൻ സർവിസ്

മേട്ടുപ്പാളയം: ഡിസംബർ 25 മുതൽ ജനുവരി 26 വരെ മേട്ടുപ്പാളയത്തുനിന്ന് കൂനൂർ ഊട്ടിയിലേക്കും തിരികെയും അതുപോലെ ഊട്ടിയിൽ നിന്ന് കൂനൂരിലേക്കും പർവ്വത റയിലിന്റെ സ്പെഷൽ സർവിസ് നടത്തുമെന്ന് സേലം റെയിൽവേ അധികൃതർ അറിയിച്ചു. ക്രിസ്മസ്,പുതുവത്സരം, പൊങ്കൽ എന്നിവയോടനുബന്ധിച്ച് ജനുവരി 25 മുതൽ ജനുവരി 26 വരെ വ്യത്യസ്ത തീയതികളിലും സമയങ്ങളിലുമാണ് ഊട്ടി മേട്ടുപ്പാളയം-കൂനൂർ-ഊട്ടി, ഊട്ടി- കൂനൂർ എന്നിവിടങ്ങളിലേക്ക് പ്രത്യേക ട്രെയിൻ സർവിസ് നടത്തുക. അതുപോലെ ഊട്ടിയിൽനിന്ന് കേത്തിയിലേക്കും പ്രത്യേക സർവിസുകൾ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. വിനോദസഞ്ചാരികൾക്ക് മുൻകൂട്ടി റിസർവേഷൻ നടത്താമെന്ന് അറിയിച്ചിട്ടുണ്ട്.

മേട്ടുപ്പാളയം മുതൽ ഊട്ടി വരെ ഓടുന്ന നൂറ്റാണ്ട് പഴക്കമുള്ള പർവത തീവണ്ടിയിൽ യാത്ര ചെയ്യാൻ മറ്റ് സംസ്ഥാനങ്ങളിൽനിന്ന് മാത്രമല്ല, വിദേശത്തുനിന്നുള്ള നിരവധി വിനോദസഞ്ചാരികൾ എത്താറുണ്ട്. അവധി ദിനങ്ങൾക്കായി എത്തുന്ന വിനോദസഞ്ചാരികളുടെ യാത്രയും ആനന്ദവും സുഗമമാക്കുന്നതിനാണ് ദക്ഷിണ റെയിൽവേ സേലം ഡിവിഷൻ പർവത റയിലിന്‍റെ പ്രത്യേക സർവിസുകൾ പ്രഖ്യാപിച്ചത്.

Tags:    
News Summary - Special train service from December 25

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.