കൽപറ്റ: വോട്ടർ പട്ടിക തീവ്ര പരിഷ്കരണത്തിന്റെ ഭാഗമായി ജില്ലയിൽ പ്രസിദ്ധീകരിച്ച കരട് പട്ടികയിൽ 604487 വോട്ടർമാർ. കരട് വോട്ടർ പട്ടിക പ്രകാരം കൽപറ്റ നിയോജക മണ്ഡലത്തിൽ 196905 വോട്ടർമാരും സുൽത്താൻ ബത്തേരി മണ്ഡലത്തിൽ 214622 വോട്ടർമാരും മാനന്തവാടിയിൽ 192960 വോട്ടർമാരുമാണുള്ളത്. കൽപറ്റയിൽ 96168 പുരുഷന്മാരും 100735 സ്ത്രീകളും രണ്ട് ട്രാൻസ് ജെൻഡർ വോട്ടർമാരുമാണുള്ളത്.
സുൽത്താൻ ബത്തേരി മണ്ഡലത്തിൽ 104525 പുരുഷന്മാരും 110079 സ്ത്രീ വോട്ടർമാരും ഉണ്ട്. മാനന്തവാടിയിൽ 95343 പുരുഷന്മാരും 97617 സ്ത്രീകളും ഉണ്ട്. ജില്ല കലക്ടർ ഡി.ആർ. മേഘശ്രീ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്ക് കരട് പട്ടിക കൈമാറി. തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കലക്ടർ നിജു കുര്യൻ, ഡെപ്യൂട്ടി കലക്ടർ കെ. മനോജ് കുമാർ, രാഷ്ട്രിയ പാർട്ടി പ്രതിനിധികളായ വി.എ. മജീദ്, യു. സുഗതൻ, ടി. മണി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.