തെപ്പക്കാട് ലൈറ്റ്പാടി ഭാഗത്ത് ബൊമ്മനെ ആക്രമിച്ച കടുവയെ കണ്ടെത്താനുള്ള
വനപാലകരുടെ തിരച്ചിൽ
Posted On
date_range Updated On
date_range കടുവയെ കണ്ടെത്താൻ ഊർജിത തിരച്ചിൽ
ഗൂഡല്ലൂർ: തെപ്പക്കാട് ലൈറ്റ്പാടി ആദിവാസി കോളനിക്കു സമീപം എത്തിയ കടുവയെ പിടികൂടാനുള്ള തിരച്ചിൽ ഊർജിതമാക്കി. മുതുമല കടുവാ സങ്കേതത്തിലെ തെപ്പക്കാട് റേഞ്ച് ലൈറ്റ്പാടി ഹൗസിൽ താമസിക്കുന്ന ആൻറി പോച്ചിങ് ഗാർഡ് ബൊമ്മനെ കഴിഞ്ഞ ദിവസം താമസസ്ഥലത്തോട് ചേർന്നുള്ള ഭാഗത്ത് കടുവ ആക്രമിച്ചിരുന്നു.
കടുവയുമായി മല്ലിട്ട ബൊമ്മൻ പരിക്കുകളോടെ രക്ഷപ്പെട്ടു. ബൊമ്മൻ ഗൂഡല്ലൂർ ജില്ല ആശുപത്രിയിൽ ചികിത്സയിലാണ്. പ്രദേശത്തെ കടുവയുടെ സഞ്ചാരം നിരീക്ഷിക്കാൻ മൂന്നു സംഘം വനപാലകർ 15 സ്ഥലങ്ങളിൽ നിരീക്ഷണ കാമറകൾ സ്ഥാപിച്ചിട്ടുണ്ട്. അഞ്ചിടത്തു കൂടി പുതിയ നിരീക്ഷണ കാമറകൾ സ്ഥാപിക്കുമെന്ന് വനംവകുപ്പ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.