സുൽത്താൻ ബത്തേരി: നെൻമേനി പഞ്ചായത്തിലെ ചീരാൽ മേഖലയിൽ ഭീതി പരത്തുന്ന പുലിയെ പിടികൂടാനുള്ള വനം വകുപ്പിന്റെ തിരച്ചിൽ തുടരുന്നു. ആർത്തവയൽ ഭാഗത്ത് കൂടും ലൈവ് കാമറയും സ്ഥാപിച്ചിട്ടുണ്ട്. രാത്രി എല്ലായിടത്തും വനം വകുപ്പ് ആർ.ആർ.ടി അംഗങ്ങൾ പട്രോളിങ് നടത്തുന്നുണ്ട്. കൽപറ്റ, മേപ്പാടി എന്നിവിടങ്ങളിൽ നിന്നാണ് ആർ.ആർ.ടി അംഗങ്ങൾ എത്തിയിട്ടുള്ളത്.
മുട്ടിൽ, തോട്ടാമൂല ഫോറസ്റ്റ് ഓഫിസുകളിൽ നിന്നുള്ള അംഗങ്ങൾ ചീരാൽ മേഖലയിലെ രണ്ട് കിലോമീറ്റർ ചുറ്റളവിൽ പരിശോധന നടത്തി പുലിയില്ലെന്ന് കഴിഞ്ഞ ദിവസം ഉറപ്പുവരുത്തിയിരുന്നു. ജനവാസ കേന്ദ്രങ്ങളിലും മാറ്റിടങ്ങളിലും ആർ.ആർ.ടി പരിശോധന നടത്തുന്നുണ്ട്. പകൽ കുറ്റിക്കാട്ടിലും മറ്റും പതിഞ്ഞിരിക്കുന്ന പുലി രാത്രിയിൽ മാത്രം പുറത്തിറങ്ങുന്നത് വനം വകുപ്പിന് വലിയ തലവേദന ഉണ്ടാക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.