കൽപറ്റ: പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഭവനരഹിത കുടുംബങ്ങൾക്കും വാസയോഗ്യമല്ലാത്ത വീടുകളിൽ താമസിക്കുന്ന കുടുംബങ്ങൾക്കും സ്വന്തമായി വീട് നിർമിക്കുന്നതിന് ധനസഹാത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ബ്ലോക്ക് പട്ടികജാതി വികസന ഓഫിസുകളിൽ നവംബർ 16നകം നൽകണം. മൂന്ന് ലക്ഷം രൂപയിൽ കവിയാത്ത വാർഷിക വരുമാനമുള്ളവർക്ക് അപേക്ഷിക്കാം.
അപേക്ഷകന്റെയോ ഭാര്യ/ഭർത്താവിന്റെയോ പേരിൽ ഭവന നിർമാണത്തിന് അനുയോജ്യമായ ഭൂമി ഉണ്ടായിരിക്കണം. ഗ്രാമപ്രദേശങ്ങളിൽ കുറഞ്ഞത് രണ്ട് സെന്റും നഗരപ്രദേശങ്ങളിൽ രണ്ടര സെന്റും ഭൂമി വേണം. അപേക്ഷകന്റെയോ ഭാര്യ/ഭർത്താവിന്റെയോ പേരിൽ വാസയോഗ്യമായ ഭവനം ഉണ്ടായിരിക്കരുത്. കഴിഞ്ഞ 20 വർഷത്തിനുള്ളിൽ പട്ടികജാതി വികസന വകുപ്പ് മുഖേനയോ മറ്റ് സർക്കാർ സ്ഥാപനങ്ങൾ മുഖേനയോ ഭവന നിർമാണത്തിന് ധനസഹായം ലഭിച്ചവരാകരുത്.
സർക്കാർ, അർധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിൽ സ്ഥിരംജോലിയുള്ളവർക്കും സർവിസ് പെൻഷൻകാർക്കും അപേക്ഷിക്കാൻ അർഹതയില്ല. അപേക്ഷകർ 70 വയസ്സിൽ താഴെ പ്രായമുള്ള വിവാഹിതരായിരിക്കണം. എന്നാൽ 50 വയസ്സിന് മുകളിൽ പ്രായമുള്ള അവിവാഹിതരായ വനിതകളെയും പരിഗണിക്കും. ഫോൺ: 04936 203824.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.