‘ബ്രോയിലര്‍ കോഴി കര്‍ഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കണം’; വാർഷിക യോഗവും പൊതുസമ്മേളനവും നാളെ
കല്‍പറ്റ: സംസ്ഥാനത്തെ ബ്രോയിലര്‍ കോഴി കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധികള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്ന് പൗള്‍ട്രി ഫാര്‍മേഴ്‌സ് സൊസൈറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
നിര്‍മാണ രീതിയും തരവും മാനദണ്ഡമാക്കാതെ സാധാരണ വാണ്യജ്യ കെട്ടിടങ്ങള്‍ക്ക് സമാനമായി പൗള്‍ട്രി ഫാമുകള്‍ക്ക് നികുതി നിശ്ചയിക്കുന്നത് കര്‍ഷകരുടെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കുകയാണ്. ഇതുകാരണം പെര്‍മിറ്റ് ഫീസ്, വാര്‍ഷിക നികുതി, ഒറ്റത്തവണ നികുതി, ലേബര്‍ സെസ്സ് എന്നീ ഇനങ്ങളില്‍ കര്‍ഷകര്‍ വലിയ തുക അടക്കേണ്ടി വരുന്നുണ്ട്.
ഫാമുകളുടെ നിര്‍മാണ ചെലവ് കണക്കാക്കി നിലവിലുള്ള നികുതി നിര്‍ണയ സ്ലാബുകള്‍ പുനര്‍നിര്‍ണയിക്കണമെന്ന് സൊസൈറ്റി പ്രസിഡന്റ് ഹമീദ് അമ്പലവയല്‍, നിയമ കമ്മിറ്റി അംഗങ്ങളായ എല്‍ദോ ഓലിക്കുഴി, ഡേവിഡ് ചെന്നലോട് എന്നിവര്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ മൃഗസംരക്ഷണ വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കിയതായും ഭാരവാഹികള്‍ അറിയിച്ചു.
പൗൾട്രി ഫാർമേഴ്സ് സൊസൈറ്റി ജില്ല വാർഷിക ജനറൽ ബോഡിയും പൊതുസമ്മേളനവും ഏഴിന് രാവിലെ ഒമ്പതുമുതൽ മീനങ്ങാടി സെന്റ് മേരീസ് പള്ളി ഓഡിറ്റോറിയത്തിൽ നടക്കും. 11.30ന് നടക്കുന്ന പൊതുസമ്മേളനം മന്ത്രി ടി. സിദ്ദീഖ് ഉദ്ഘാടനം ചെയ്യും. ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിക്കും. 25 വർഷത്തിനു മുകളിൽ പൗൾട്രി മേഖലയിൽ പ്രവർത്തിക്കുന്ന കർഷകരെ ഉഷ വിജയൻ എം.എൽ.എ ആദരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.