കൽപറ്റ: ജില്ലയിൽ മഴ കുറഞ്ഞ സാഹചര്യത്തിൽ കുറുവ ദ്വീപിലേക്കുള്ള നിയന്ത്രണം പിൻവലിച്ച് ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൻ കൂടിയായ ജില്ല കലക്ടർ ഡി.ആർ മേഘശ്രീ ഉത്തരവിട്ടു.
കുറുവ ദ്വീപിൽ എല്ലാവിധ സുരക്ഷ ക്രമീകരണങ്ങളും നിയമങ്ങളും പാലിച്ചായിരിക്കും പ്രവേശനം. യന്ത്രങ്ങൾ ഉപയോഗിച്ച് മണ്ണെടുക്കുന്നത് സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കണം. നീര്‍ച്ചാലുകൾ, തണ്ണീര്‍തട സംരക്ഷണ നിയമം അനുശാസിക്കുന്ന പ്രദേശങ്ങളിൽ മണ്ണ് നിക്ഷേപിച്ചാൽ നടപടി സ്വീകരിക്കും.
മണ്ണ് നീക്കം ചെയ്ത് അപകടമുണ്ടായാൽ അനുമതി നൽകുന്ന വകുപ്പിനായിരിക്കും അതിന്റെ ഉത്തരവാദിത്തം. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച്, റെഡ് ജാഗ്രത നിര്‍ദേശങ്ങൾ പുറപ്പെടുവിക്കുമ്പോഴും ശക്തമായ മഴ ലഭിക്കുന്ന സാഹചര്യത്തിൽ യന്ത്ര സഹായത്തോടെയുള്ള മണ്ണെടുപ്പ് നിര്‍ത്തിവെക്കണമെന്നും ഉത്തരവിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.