കൽപറ്റ: രാജ്യത്തെ ഏത് സംസ്ഥാനത്തുനിന്നായാലും കോവിഡ് മൂലം മരണപ്പെടുന്നവരുടെ മക്കളെ വയനാട് മുസ്ലിം ഓർഫനേജ് അതിെൻറ വിവിധ സ്ഥാപനങ്ങളിൽ സൗജന്യമായി പഠിപ്പിക്കാൻ സന്നദ്ധരാണെന്ന് മാനേജ്മെൻറ് അറിയിച്ചു.
രാജ്യത്തെ 14 സംസ്ഥാനങ്ങളിൽനിന്നുള്ള ബോർഡിങ് വിദ്യാർഥികൾ നിലവിൽ ഡബ്ല്യു.എം.ഒവിൽ പഠിക്കുന്നുണ്ട്. മുട്ടിൽ, സുൽത്താൻ ബത്തേരി, വെള്ളമുണ്ട, പടിഞ്ഞാറത്തറ എന്നിവിടങ്ങളിൽ ഡബ്ല്യു.എം.ഒ സി.ബി.എസ്.ഇ സ്കൂളുകളിലാണ് മറ്റുള്ള സംസ്ഥാനങ്ങളിൽനിന്നുള്ള കുട്ടികൾക്ക് പ്രവേശനം നൽകുക. മലയാളികളായ കുട്ടികളെ ഡബ്ല്യു.എം.ഒവിെൻറ എയ്ഡഡ് സ്കൂളുകളിലും സൗജന്യമായി പഠിപ്പിക്കും. സംസ്ഥാന സർക്കാറിെൻറ അംഗീകാരമുള്ള എൻ.ജി.ഒ ആണ് ഡബ്ല്യു.എം.ഒ. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത സ്ഥാപനത്തിന് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ഹോസ്റ്റൽ സൗകര്യം ഉണ്ടെന്ന് ജനറൽ സെക്രട്ടറി എം.എ. മുഹമ്മദ് ജമാൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.