പാ​ല​മൂ​ല റോ​ഡി​ലെ ക​ലു​ങ്ക്

റോഡ്​ നിർമാണം വൈകുന്നു; പാലമൂലയിൽ യാത്രാദുരിതം

പു​ൽ​പ​ള്ളി: പാ​ല​മൂ​ല -താ​ന്നി​ത്തെ​രു​വ് റോ​ഡ് പ്ര​വൃ​ത്തി അ​ന​ന്ത​മാ​യി നീ​ളു​ന്ന​ത് നാ​ട്ടു​കാ​രെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്നു. മൂ​ന്നു​മാ​സ​മാ​യി​ട്ടും പ​ണി ആ​രം​ഭി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ണ്. പു​ൽ​പ​ള്ളി വി​ജ​യ എ​ൽ.​പി സ്​​കൂ​ളി​ന് സ​മീ​പ​ത്തു​കൂ​ടി പോ​കു​ന്ന റോ​ഡി​െൻറ പ​ണി റീ ​ബി​ൽ​ഡ് കേ​ര​ള പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ന​ട​ത്തു​ന്ന​ത്.

ഒ​രു കോ​ടി​യി​ൽ​പ​രം രൂ​പ ഇ​തി​നാ​യി അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. പ്ര​വൃ​ത്തി​യു​ടെ ഭാ​ഗ​മാ​യി ഇ​തു​വ​രെ ന​ട​ത്തി​യ​ത് ഒ​രു ക​ലു​ങ്ക് പ​ണി മാ​ത്ര​മാ​ണ്. റോ​ഡിെൻറ വ​ശ​ങ്ങ​ളി​ൽ​നി​ന്ന് നീ​ക്കം​ചെ​യ്ത മ​ണ്ണ് പ​ല​യി​ട​ത്താ​യി കു​ന്നു​കൂ​ട്ടി​യി​ട്ടി​ട്ടു​ണ്ട്. മ​ഴ​പെ​യ്താ​ൽ സ​മീ​പ​ത്തെ വീ​ടു​ക​ളി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തു​ക​യാ​ണ്.

റോ​ഡിെൻറ വ​ശ​ങ്ങ​ളി​ൽ ഓ​വു​ചാ​ൽ ഇ​ല്ലാ​ത്ത​താ​ണ് കാ​ര​ണം. പ​ണി​ക​ൾ വൈ​കു​ന്ന​തി​നെ​തി​രെ നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്ത് വ​ന്നി​ട്ടു​ണ്ട്.

റോ​ഡ് പ​ണി പൂ​ർ​ത്തി​യാ​ക്കു​ന്ന​തോ​ടൊ​പ്പം ഇ​രു​വ​ശ​ങ്ങ​ളി​ലെ​യും ഓ​വു​ചാ​ലു​ക​ൾ​കൂ​ടി നി​ർ​മി​ക്ക​ണം എ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. നി​ല​വി​ൽ ഈ ​ഭാ​ഗ​ത്തു​ള്ള ആ​ളു​ക​ൾ ഏ​റെ​ചു​റ്റി വേ​ണം പു​ൽ​പ​ള്ളി ടൗ​ണി​ലെ​ത്താ​ൻ. റോ​ഡ്​ യാ​ഥാ​ർ​ഥ്യ​മാ​യാ​ൽ പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​ര​മാ​വും.

Tags:    
News Summary - Road construction delayed in palamoola

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 04:15 GMT