Representational Image
പുൽപള്ളി: രജിസ്ട്രേഷൻ വകുപ്പിന് കീഴിലെ പുൽപള്ളി സബ് രജിസ്ട്രാർ ഓഫിസിന് സ്വന്തമായി കെട്ടിടം ഇന്നും സ്വപ്നങ്ങളിൽ മാത്രം.സ്വന്തമായി കെട്ടിടം ഇല്ലാത്തതിനാൽ അസൗകര്യങ്ങൾക്ക് നടുവിലാണ് ലക്ഷങ്ങളുടെ വരുമാനം സർക്കാറിന് ഉണ്ടാക്കിക്കൊടുക്കുന്ന ഈ രജിസ്ട്രാർ ഓഫിസ്. നാല് പതിറ്റാണ്ട് മുമ്പാണ് പുൽപള്ളിയിൽ രജിസ്ട്രാർ ഓഫിസ് ആരംഭിച്ചത്. ബത്തേരി താലൂക്കിലെ ആറു വില്ലേജുകളിലെ ആയിരക്കണക്കിന് രജിസ്ട്രേഷൻ നടക്കുന്ന ഓഫിസാണിത്. ടൗണിലെ വാടകക്കൊട്ടിടത്തിന്റെ രണ്ടാം നിലയിലാണ് ഓഫിസ് പ്രവർത്തിക്കുന്നത്. ഈ ഓഫിസിലെ രേഖകൾ വെക്കാൻ പോലും സൗകര്യമില്ല.
ജീവനക്കാർക്ക് നിന്നുതിരിയാനും ഇടമില്ല. വിവിധ ആവശ്യങ്ങൾക്ക് എത്തുന്നവർക്ക് ഇരിപ്പിട സൗകര്യങ്ങളും കുറവാണ്. അഡീഷനൽ ചീഫ് സെക്രട്ടറിക്ക് പുൽപള്ളി പഞ്ചായത്ത് സെക്രട്ടറി നാല് വർഷം മുമ്പ് നൽകിയ അപേക്ഷയിൽ നാളിതുവരെ നടപടി ഉണ്ടായിട്ടില്ല. 2004ലാണ് രജിസ്ട്രേഷൻ വകുപ്പ് പഞ്ചായത്തിന് ആദ്യമായി അപേക്ഷ സമർപ്പിച്ചത്. എന്നാൽ സ്ഥലം വിട്ടുകൊടുക്കാൻ ഇതുവരെ തീരുമാനം ഉണ്ടായിട്ടില്ല. പഞ്ചായത്ത് ഉടമസ്ഥതയിലുള്ള സ്ഥലം വിട്ടുകൊടുക്കാൻ അധികൃതർ തയാറാണ്. എന്നാൽ, ഇതിനുള്ള അനുമതി ഉന്നത അധികാരികളുടെ ഭാഗത്തുനിന്നും ലഭിച്ചിട്ടില്ല.പുൽപള്ളി വില്ലേജ് ഓഫിസിന് സമീപം 10 സെന്റ് സ്ഥലം വിട്ടുനൽകാൻ ചീഫ് സെക്രട്ടറിക്ക് മുമ്പാകെ നൽകിയ ഫയലും ചുവപ്പുനാടയിൽ കുരുങ്ങിക്കിടക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.