Posted On
date_range Updated On
date_range യോഗയിൽ രാജ്യാന്തര നേട്ടം കൈവരിച്ച് അനാമിക
പുൽപള്ളി: യോഗയിൽ ശ്രദ്ധേയ നേട്ടങ്ങൾ കൈവരിച്ച് അനാമിക ഹെലൻ സോന. അന്തർദേശീയ, ഏഷ്യൻ, ദേശീയ തലങ്ങളിൽ മികവുറ്റ നേട്ടങ്ങളാണ് അനാമിക കൈവരിച്ചത്. യോഗ ഇന്റർനാഷനൽ ലെവലിൽ കൗമാരക്കാർക്കുള്ള പുരസ്കാരം അനാമികക്കാണ് ലഭിച്ചത്. തുടർച്ചയായി 45 മിനിറ്റ് പത്മാസനത്തിൽ ഇരുന്നതിനാണ് പുരസ്കാരം.
പുൽപള്ളി ആലൂർക്കുന്നിൽ പുതുശ്ശേരിയിൽ സോണ വർഗീസിെൻറയും വിജിയുടെയും മൂത്തമകളായ അനാമിക ഹെലൻ സോന പെരിക്കല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിനിയാണ്. മാനന്തവാടിയിൽ സ്കൂൾ വിദ്യാഭ്യാസ കാലത്താണ് യോഗയിൽ താൽപര്യമുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.