ആ​നോ​ത്ത് പ്ര​ദേ​ശ​ത്ത് ക​ർ​ഷ​ക​ന്റെ കൃ​ഷി​യി​ട​ത്തി​ൽ ഇ​റ​ങ്ങി​യ കാ​ട്ടു​പ​ന്നി

പൊ​ഴു​ത​ന: കൃ​ഷി​യി​ട​ങ്ങ​ളി​ൽ മ​നു​ഷ്യ​ജീ​വ​ന് ഭീ​ഷ​ണി​യാ​കു​ന്ന ത​ര​ത്തി​ൽ കാ​ട്ടു​പ​ന്നി ശ​ല്യം രൂ​ക്ഷ​മാ​കു​ന്നു. പൊ​ഴു​ത​ന, വെ​ങ്ങ​പ്പ​ള്ളി മേ​ഖ​ല​യി​ലാ​ണ് കൃ​ഷി​യി​ട​ങ്ങ​ളി​ലെ വാ​ഴ​ക​ളും കാ​ർ​ഷി​ക​വി​ള​ക​ളും കാ​ട്ടു​പ​ന്നി​ക​ള്‍ വ്യാ​പ​ക​മാ​യി ന​ശി​പ്പി​കു​ന്ന​ത്. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യി​ൽ ചു​ണ്ട​പ്പാ​ടി സ്വ​ദേ​ശി​നി ന​ബീ​സ​യു​ടെ കൃ​ഷി​യി​ട​ത്തി​ലെ വാ​ഴ​ത്തൈ​ക​ൾ കാ​ട്ടു​പ​ന്നി​ക​ള്‍ കൂ​ട്ടാ​മാ​യെ​ത്തി കു​ത്തി​മ​റി​ച്ചി​ട്ടു. പൊ​ഴു​ത​ന, ആ​നോ​ത്ത് മേ​ഖ​ല​ക​ളി​ലും പ​ന്നി ശ​ല്യം രൂ​ക്ഷ​മാ​ണ്. ക​ർ​ഷ​ക​രു​ടെ നാ​ലും അ​ഞ്ചും മാ​സം പ്രാ​യ​മാ​യ വാ​ഴ​ക​ളാ​ണ് ന​ശി​പ്പി​ക്ക​പ്പെ​ട്ട​വ. കാ​ട്ടു​പ​ന്നി ശ​ല്യം രൂ​ക്ഷ​മാ​യി​ട്ടും ഇ​വ​ക്കെ​തി​രെ ഒ​ന്നും ചെ​യ്യാ​ന്‍ അ​ധി​കൃ​ത​ർ ത​യാ​റാ​വു​ന്നി​ല്ല. പ​ന്നി​ശ​ല്യം മൂ​ലം മേ​ഖ​ല​യി​ലെ മ​ര​ച്ചീ​നി​യ​ട​ക്കം കൃ​ഷി ചെ​യ്യു​ന്ന​വ​രും ദു​രി​ത​ത്തി​ലാ​ണ്. കൃ​ഷി ചെ​യ്യാ​ന്‍ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണി​വ​ർ. പ​ന്നി​ശ​ല്യം മ​നു​ഷ്യ​ജീ​വ​നും ഭീ​ഷ​ണി​യാ​കു​ന്നു. ഏ​താ​നും മാ​സ​ങ്ങ​ൾ​ക്കു​മു​മ്പ് പൊ​ഴു​ത​ന​യി​ൽ ര​ണ്ടു​പേ​ർ​ക്ക് കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റി​രു​ന്നു. രൂ​ക്ഷ​മാ​യി തു​ട​രു​ന്ന വ​ന്യ​മൃ​ഗ ശ​ല്യ​ത്തി​ന് പ​രി​ഹാ​രം കാ​ണാ​ൻ അ​ടി​യ​ന്ത​ര​ന​ട​പ​ടി വേ​ണ​മെ​ന്നാ​ണ് ക​ര്‍ഷ​ക​രു​ടെ ആ​വ​ശ്യം

Tags:    
News Summary - Wild boars pose a threat to life and agriculture

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.