കാട്ടുപന്നികൾ നശിപ്പിച്ച ചുണ്ടപ്പാടി നബീസയുടെ വാഴ
Posted On
date_range Updated On
date_range കൃഷിയിടങ്ങളിൽ കാട്ടുപന്നിശല്യം രൂക്ഷം
പൊഴുതന: കൃഷിയിടങ്ങളിൽ കാട്ടുപന്നിശല്യം രൂക്ഷമായി. വിവിധ സ്ഥലങ്ങളിൽ കർഷകർക്ക് ഭീഷണിയായി കാട്ടുപന്നികള്‍ എത്തുന്നുണ്ട്. കഴിഞ്ഞ ദിവസം രാത്രി വെങ്ങപ്പള്ളി ചുണ്ടപ്പാടി സ്വദേശിനി നബീസയുടെ കൃഷിയിടത്തിലെ വാഴകൾ കാട്ടുപന്നികള്‍ കൂട്ടമായെത്തി നശിപ്പിച്ചു.
എണ്‍പതോളം വാഴത്തൈകള്‍ നശിപ്പിച്ചു. കാട്ടുപന്നിശല്യം രൂക്ഷമായിട്ടും സർക്കാർ ഒരു നടപടിയും സ്വീകരിക്കുന്നില്ല.
മരച്ചീനി, ചേന ഉൾപ്പെടെ കിഴങ്ങുവർഗങ്ങൾ കൃഷി ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.