Posted On
date_range Updated On
date_range പൊഴുതനയിൽ പുലിയെ കണ്ടതായി അഭ്യൂഹം
പൊഴുതന: വൈത്തിരി-പൊഴുതന റൂട്ടിൽ പുലിയുടെ സാന്നിധ്യം ഉള്ളതായി നാട്ടുകാർ. വെള്ളിയാഴ്ച രാത്രി കാറിൽ സഞ്ചരിച്ച യാത്രക്കാരാണ് റോഡരികിൽ പുലിയെ കണ്ടത്.
പൊഴുതന പഞ്ചായത്തിലെ പെരിങ്ങോട സ്വീപ് ലൈനിന് സമീപം കണ്ട പുലി പിന്നീട് സമീപത്തെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലേക്ക് കടന്നതായും പറയുന്നു. ഇതോടെ നാട്ടുകാർ ഭീതിയിലാണ്. അതേസമയം, പ്രദേശത്ത് കടുവയിറങ്ങിയതായി സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോ വ്യാജമാണെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു.
കഴിഞ്ഞ ഏതാനും വർഷങ്ങൾക്ക് മുമ്പ് പൊഴുതന പഞ്ചായത്തിലെ ആറാംമൈലിൽ സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ പുള്ളിപ്പുലി അകപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.