കുറിച്യർമല റോഡ്
Posted On
date_range Updated On
date_range റോഡ് തകർന്ന് യാത്രാദുരിതം
പൊഴുതന: വേങ്ങത്തോട് കുറിച്യർമല റൂട്ടിൽ നാട്ടുകാർക്ക് യാത്രാദുരിതം. പ്രദേശത്തെ പ്രധാനപാത തകർന്നതോടെ യാത്ര വെല്ലുവിളിയായി. അറ്റകുറ്റപ്പണി ഇല്ലാതായതോടെ പതിറ്റാണ്ട് മുമ്പ് നിർമിച്ച റോഡ് തകർന്നു. കുറിച്യർമല, വേത്തോട് ജങ്ഷൻ എന്നിവിടങ്ങളിലാണ് തകർച്ച. പൊഴുതന പഞ്ചായത്തിൽ ഉൾപ്പെടുന്ന റോഡിന്റെ പലഭാഗങ്ങളിലും ടാറിങ് ഇളകി വലിയ ഗർത്തങ്ങളാണ്. നിരവധി തോട്ടം തൊഴിലാളികൾ താമസിക്കുന്ന മേഖലയാണിത്. റോഡ് നവീകരണം വേഗത്തിൽ നടത്തണമെന്ന ആവശ്യം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.