ആ​റാം മൈ​ലി​ൽ വി​ദ്യാ​ർ​ഥിക്ക് നാ​യു​ടെ ക​ടി​യേ​റ്റ നിലയിൽ

തെരുവുനായുടെ ആക്രമണം; ആ​റാം​മൈ​ലിൽ മൂന്നു പേർക്ക് കടിയേറ്റു

പൊ​ഴു​ത​ന: പൊ​ഴു​ത​ന പ​ഞ്ചാ​യ​ത്തി​ലെ ആ​റാം​മൈ​ൽ പ്ര​ദേ​ശ​ത്ത് തെ​രു​വു​നാ​യ് ആ​ക്ര​മ​ണം രൂ​ക്ഷം. വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ മൂ​ന്നു​പേ​ർ​ക്ക്​ തെ​രു​വു​നാ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ശ​നി​യാ​ഴ്ച പ​രി​ക്കേ​റ്റു. രാ​വി​ലെ മ​ദ്റ​സ ക​ഴി​ഞ്ഞു​വ​രു​ക​യാ​യി​രു​ന്ന ഇ​ല്ലി​ക്കൊ​ട്ടി​ൽ ഹു​സൈ​ന്‍റെ മ​ക​ൻ മു​ഹ​മ്മ​ദ് സ​ഹ​ലി​നെ (ഒ​മ്പ​ത്) നാ​യ് ഓ​ടി​ച്ചി​ട്ടു ക​ടി​ക്കു​ക​യാ​യി​രു​ന്നു.

നാ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കു​ട്ടി​യു​ടെ കൈ​ക്കാ​ണ് ക​ടി​യേ​റ്റ​ത്. തു​റ​ക്ക​ൽ വീ​ട്ടി​ൽ ല​ത്തീ​ഫി​ന്‍റെ ഭാ​ര്യ ത​സ്‌​ലീ​ന​ക്കും മ​റ്റൊ​രു വി​ദ്യാ​ർ​ഥി​ക്കും നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റു. ക​ടി​യേ​റ്റ​വ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. ടൗ​ണി​ൽ അ​ല​ഞ്ഞു​ന​ട​ക്കു​ന്ന നാ​യ്ക്കൂ​ട്ട​ങ്ങ​ൾ ആ​ളു​ക​ളെ ആ​ക്ര​മി​ക്കു​ന്ന​തി​നൊ​പ്പം​ത​ന്നെ വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ൾ​ക്കും ഭീ​ഷ​ണി​യാ​ണ്. തെ​രു​വു​നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണം പ്ര​തി​രോ​ധി​ക്കാ​ൻ പ​ഞ്ചാ​യ​ത്ത്​ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ്​ ആ​വ​ശ്യം.

Tags:    
News Summary - Dog attack at Pozhuthana

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.