വൈദ്യുതി പുനഃസ്ഥാപിച്ചു; സിസ്​റ്റര്‍ ലൂസി കളപ്പുരക്കല്‍ നിരാഹാരം അവസാനിപ്പിച്ചു

മാനന്തവാടി: താമസിക്കുന്ന മുറിയിലെയും പരിസരങ്ങളിലെയും വൈദ്യുതി തടസ്സപ്പെടുത്തിയത് പുനഃസ്ഥാപിച്ചതോടെ സിസ്​റ്റർ ലൂസി കളപ്പുരക്കല്‍ കാരക്കാമല എഫ്.സി.സി കോണ്‍വെൻറിന് മുന്നില്‍ ആരംഭിച്ച നിരാഹാരസമരം അവസാനിപ്പിച്ചു. ശനിയാഴ്​ച രാത്രി വെള്ളമുണ്ട പൊലീസ്​ എത്തി പ്രശ്​നം പരിഹരിച്ചതോടെയാണ്​ സമരം അവസാനിപ്പിച്ചത്​.

മുറിയിലേക്കുള്ള വൈദ്യുതി വിച്ഛേദിക്കുകയെന്ന ഉദ്ദേശ്യത്തോടെ കോണ്‍വെൻറ്​ അന്തേവാസികള്‍ സ്വിച്ച്‌ബോര്‍ഡ് തകര്‍ത്തുവെന്നും ഇത് പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് ലൂസി വെള്ളിയാഴ്ച വെള്ളമുണ്ട പൊലീസില്‍ പരാതി നല്‍കിയിരുന്നു. നടപടിയുണ്ടാവാത്തതിനെ തുടര്‍ന്ന് ശനിയാഴ്​ച സ്‌റ്റേഷനില്‍ നേരിട്ട് ചെന്ന് പരാതിപ്പെട്ടുവെങ്കിലും വൈകുന്നേരമായിട്ടും പരിഹാരമുണ്ടാവാത്തതിനെ തുടര്‍ന്ന്​ സമരം തുടങ്ങുകയായിരുന്നു.

സിസ്​റ്റർ ലൂസിയോട് കാരക്കാമലയിലെ മഠത്തിൽനിന്ന് ഇറങ്ങണമെന്ന് നിർദേശിക്കാൻ ആവില്ലെന്ന് ഹൈകോടതി കഴിഞ്ഞദിവസം നിരീക്ഷിച്ചിരുന്നു. മഠത്തിൽ അല്ലാതെ മാറിത്താമസിച്ചാൽ ലൂസി കളപ്പുരക്ക് സംരക്ഷണം നൽകണമെന്നും കോടതി നിർദേശിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.