മൂന്നാം നമ്പർ പെരകൽ വയൽ ഭാഗത്തേക്കുള്ള മൺപാത
മഴയിൽ ഇടിഞ്ഞുവീണ് ഭീഷണിയായപ്പോൾ
ഗൂഡല്ലൂർ: ദേവർഷോല പഞ്ചായത്തിന്റെ കീഴിലുള്ള പത്താം വാർഡ് മൂന്നാം ഡിവിഷൻ പെരകൽ വയൽ ഭാഗത്ത് ഇരുപതോളം കുടുംബങ്ങളാണ് താമസിക്കുന്നത്. ഈ ഭാഗത്തേക്കുള്ള റോഡ് മണ്ണിടിഞ്ഞ് തടസ്സപ്പെട്ടിരിക്കുകയാണ്. മൺപാതയിലൂടെ മുകൾ ഭാഗത്തുനിന്നുള്ള മഴവെള്ളം റോഡിലൂടെ ഒഴുകുന്നത് മണ്ണൊലിപ്പിന് കാരണമാകുന്നു.
പുഴയോരത്തെ റോഡ് മണ്ണിടിഞ്ഞ് തകർന്നിരിക്കുകയാണ്. റോഡിന്റെ മുകൾ ഭാഗത്തുനിന്ന് മഴവെള്ളം ഒഴുകിപ്പോകാൻ സൗകര്യമൊരുക്കാൻ കലുങ്ക് നിർമിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടിരുന്നു. തുടർച്ചയായി മഴ പെയ്താൽ റോഡ് ഇടിഞ്ഞുവീണാൽ ഇവിടെ താമസിക്കുന്നവർക്ക് മാർഗ തടസ്സം നേരിടുമെന്ന് പ്രദേശവാസികൾ പറഞ്ഞു. മഴവെള്ളം ഒഴുകിപ്പോകാൻ കലുങ്ക് നിർമിക്കുന്നതിനൊപ്പം മണ്ണിടിച്ചിൽ തടയാൻ സംരക്ഷണഭിത്തിയും നിർമിക്കണമെന്നും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.