ഊട്ടി: ഊട്ടി ജനിതകപാർക്കിൽ 40 ലക്ഷം രൂപ ചെലവിൽ നായപാർക്ക് സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ജില്ല കലക്ടർ ലക്ഷ്മി ഭവ്യ തൻനീരു നേരിട്ട് പരിശോധിച്ചു. തമിഴ്‌നാട്ടിൽ ആദ്യത്തെ നായ് പാർക്കാണ് ഒരുങ്ങുന്നത്. ഊട്ടിയിലെത്തുന്ന വിനോദസഞ്ചാരികൾ അവരുടെ വളർത്തുനായ്ക്കളെ കൊണ്ടുവരാറുണ്ട്. എന്നാൽ, പാർക്ക്, ബോട്ട്ഹൗസ് പോലുള്ള സ്ഥലങ്ങളിൽ അവയെ കൊണ്ടുപോകാൻ സഞ്ചാരികൾക്കാവില്ല. ഈ പ്രതിസന്ധി ഒഴിവാക്കാനായാണ് പാർക്ക് ആസൂത്രണം ചെയ്തിട്ടുളളത്. കുളം ഉൾപ്പെടെ വിവിധ സൗകര്യങ്ങളോടെയാണ് സൗകര്യം ഒരുങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.