സമാന്തര സർവിസ്: മലവയൽ–അമ്പുകുത്തി റൂട്ടിൽ സ്വകാര്യബസുകൾ പ്രതിസന്ധിയിൽ

സു​ൽ​ത്താ​ൻ ബ​ത്തേ​രി: സു​ൽ​ത്താ​ൻ ബ​ത്തേ​രി-​മ​ല​വ​യ​ൽ-​അ​മ്പു​കു​ത്തി റോ​ഡു​ക​ളി​ൽ അ​ന​ധി​കൃ​ത​മാ​യി സ​മാ​ന്ത​ര സ​ർ​വി​സു​ക​ൾ ന​ട​ത്തു​ന്ന​തി​നാ​ൽ സ്വ​കാ​ര്യ ബ​സു​ക​ൾ ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​യ​താ​യി ബ​സ് ഉ​ട​മ​ക​ൾ. പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം കാ​ണാ​ൻ അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ സ​ർ​വി​സ് നി​ർ​ത്തി​വെ​ക്കു​ന്ന​ത​ട​ക്ക​മു​ള്ള തീ​രു​മാ​ന​ങ്ങ​ളി​ലേ​ക്ക് നീ​ങ്ങു​ക​യാ​ണ് ഉ​ട​മ​ക​ൾ.

സ​മാ​ന്ത​ര സ​ർ​വി​സു​ക​ൾ​ക്കെ​തി​രെ നി​ര​വ​ധി ത​വ​ണ അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി​ക​ൾ ന​ൽ​കി​യി​ട്ടും ഫ​ല​പ്ര​ദ​മാ​യ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്നാ​ണ് ഉ​ട​മ​ക​ളു​ടെ ആ​രോ​പ​ണം. പ​രാ​തി​ക​ൾ ന​ൽ​കി​യി​ട്ടും ന​ട​പ​ടി​യി​ല്ലാ​ത്ത സാ​ഹ​ച​ര്യം സ​മാ​ന്ത​ര സ​ർ​വി​സ് ന​ട​ത്തു​ന്ന​വ​ർ​ക്ക് കൂ​ടു​ത​ൽ ആ​ത്മ​വി​ശ്വാ​സ​വും പ്രോ​ത്സാ​ഹ​ന​വും ന​ൽ​കു​ന്ന​താ​യും ബ​സ് ഉ​ട​മ​ക​ൾ പ​റ​യു​ന്നു.

ക​ഴി​ഞ്ഞ​ദി​വ​സം സ​മാ​ന്ത​ര സ​ർ​വി​സ് ന​ട​ത്തി​യ വാ​ഹ​നം സ്വ​കാ​ര്യ ബ​സി​ന് മു​ന്നി​ൽ ത​ട​സ്സം സൃ​ഷ്ടി​ച്ച സം​ഭ​വ​മു​ണ്ടാ​യി​ട്ടും കാ​ര്യ​മാ​യ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​യി​ല്ലെ​ന്ന ആ​രോ​പ​ണ​വും ശ​ക്ത​മാ​ണ്. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കു​ന്ന​ത് നി​യ​മാ​നു​സൃ​ത​മാ​യി സ​ർ​വി​സ് ന​ട​ത്തു​ന്ന ബ​സ് ഉ​ട​മ​ക​ളി​ലും ജീ​വ​ന​ക്കാ​രി​ലും ആ​ശ​ങ്ക വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്.

സ​മാ​ന്ത​ര സ​ർ​വി​സു​ക​ൾ നി​യ​ന്ത്രി​ച്ചി​​ല്ലെ​ങ്കി​ൽ സ്വ​കാ​ര്യ ബ​സ് സ​ർ​വി​സു​ക​ൾ മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ടാ​കു​മെ​ന്നും ഉ​ട​മ​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. സ​ർ​വി​സ് നി​ർ​ത്തി വെ​ക്കേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ സു​ൽ​ത്താ​ൻ ബ​ത്തേ​രി, മ​ല​വ​യ​ൽ, അ​മ്പു​കു​ത്തി എ​ന്നി​വി​ട​ങ്ങ​ളോ​ടൊ​പ്പം ഗോ​വി​ന്ദ​മൂ​ല, അ​മ്പു​കു​ത്തി, എ​ട​യ്ക്ക​ൽ ഗ്രാ​മീ​ണ പ്ര​ദേ​ശ​ങ്ങ​ളി​ലെ സാ​ധാ​ര​ണ​ക്കാ​രാ​യ യാ​ത്ര​ക്കാ​രാ​ണ് കൂ​ടു​ത​ൽ ദു​രി​തം അ​നു​ഭ​വി​ക്കേ​ണ്ടി​വ​രി​ക. സ്വ​കാ​ര്യ​ബ​സു​ക​ൾ ഓ​ടാ​താ​യാ​ൽ പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​നം താ​ളം തെ​റ്റാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ​യും യാ​ത്ര​ക്കാ​രു​ടെ​യും ആ​ശ​ങ്ക.

Tags:    
News Summary - Parallel Service: Private Buses Face Crisis on Malavayal–Ambukuthi Route

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.