representational image
Posted On
date_range Updated On
date_range മോഴ ആനയെ പിടികൂടാൻ ഉത്തരവിട്ടു
ഗൂഡല്ലൂർ: ദേവാല പന്തല്ലൂർ ഭാഗത്ത് വീടുകൾ ഇടിച്ച് തകർക്കുകയും ജനങ്ങളുടെ ജീവനെടുക്കുകയും ചെയ്ത ഒറ്റയാനയായ മോഴയാനയെ പിടികൂടാൻ തമിഴ്നാട് വൈൽഡ് ലൈഫ് വാടൻ ഉത്തരവിട്ടു.
ഗൂഡല്ലൂർ എം.എൽ.എ അഡ്വ. പൊൻജയശീലൻ കലക്ടറേറ്റിൽ നടത്തിയ കുത്തിയിരിപ്പ് പ്രതിഷേധത്തെ തുടർന്നാണ് ഇന്നലെ വൈകിട്ട് ആനയെ പിടികൂടി മുതുമല കടുവ സങ്കേതത്തിലേക്ക് കൊണ്ടുപോകാൻ ഉത്തരവിട്ടത്. ശനിയാഴ്ച വീട് തകർത്തു പാപ്പാത്തി എന്ന വയോധികയാണ് അവസാന മോഴയാനയുടെ അക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇതുവരെ എട്ടുപേരാണ് കാട്ടാനകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.