മാനന്തവാടി: മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ വിപുലമായ പരിപാടികളോടെ സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം ആഘോഷിക്കും. 13 മുതൽ ആഘോഷപരിപാടികൾക്ക് തുടക്കംകുറിക്കുമെന്ന് ഭരണസമിതി വാർത്തസമ്മേളനത്തിൽ അറിയിച്ചു. വിദ്യാലയങ്ങൾ, കോളജുകൾ, കുടുംബശ്രീ, അംഗൻവാടി, ആശാവർക്കർമാർ, വ്യാപാരിസമൂഹം, ക്ലബുകൾ, വായനശാലകൾ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് ആഘോഷം സംഘടിപ്പിക്കുന്നത്. നഗരസഭ പരിധിയിലെ എല്ലാ വീടുകളിലും ദേശീയപതാക ഉയർത്തും. 15ന് ഉച്ച രണ്ടിന് പൊലീസ് സ്റ്റേഷൻ പരിസരത്തുനിന്ന് സ്വാതന്ത്ര്യദിന റാലി നടക്കും. വാർത്തസമ്മേളനത്തിൽ ചെയർപേഴ്സൻ സി.കെ. രത്നവല്ലി, സ്ഥിരംസമിതി അധ്യക്ഷ അഡ്വ. സിന്ധു സെബാസ്റ്റ്യൻ, കൗൺസിലർമാരായ ജേക്കബ് സെബാസ്റ്റ്യൻ, പി.വി.എസ്. മൂസ, പി.വി. ജോർജ്, ഷിബു ജോർജ്, ലേഖാരാജീവൻ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.