മേപ്പാടി: ഉരുൾപൊട്ടൽ ദുരന്തത്തിൽ സർവതും നഷ്ടപ്പെട്ട രണ്ടു സഹോദരങ്ങളുടെ മത്സ്യകച്ചവടം വെറുമൊരു സംരംഭമല്ല, അതിജീവനത്തിന്റെ മഹാസന്ദേശം കൂടിയാണ്. ദുരന്തത്തിൽ അച്ഛൻ, അമ്മ, മൂന്ന് സഹോദരങ്ങൾ അടക്കം ഒമ്പത് കുടുംബാംഗങ്ങൾ, വീട് തുടങ്ങി എല്ലാം നഷ്ടപ്പെട്ട മുണ്ടക്കൈ സ്വദേശി ജിഷ്ണുവും സഹോദരൻ ജിബിനുമാണ് അരപ്പറ്റയിൽ ‘വിസ്ഡം’ മീൻ സ്റ്റാൾ തുറന്നത്. പീപ്പിൾസ് ഫൗണ്ടേഷൻ, മേപ്പാടി സി.എസ്.ഐ ചർച്ച് എന്നിവരുടെ സഹായവും നാട്ടുകാരുടെ അകമഴിഞ്ഞ പിന്തുണയുമാണ് മൂലധനം. ഉരുൾ ദുരന്തമുണ്ടായ ദിവസം ജിഷ്ണു ഗൾഫിലും അനുജൻ ജിബിൻ റിസോർട്ടിലെ ജോലി സ്ഥലത്തുമായിരുന്നു. പുത്തകൊല്ലിയിലെ വാടക വീട്ടിലാണ് ഇപ്പോൾ കഴിയുന്നത്. പ്രദേശത്തുള്ളവരുടെ മികച്ച സഹകരണം ആദ്യ ദിവസം തന്നെ ഇവർക്ക് ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.