കാക്കവയലിൽനടന്ന മഡ് ഫുട്ബാൾ മത്സരത്തിൽനിന്ന്
കാക്കവയൽ: മഴക്കാല വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ സംഘടിപ്പിക്കുന്ന മസ് ഫെസ്റ്റ് സീസൺ രണ്ടിന്റെ കാക്കവയൽ വേദിയിലെ പരിപാടികൾക്ക തുടക്കം. വൈത്തിരി താലൂക്ക് തല ഫുട്ബാൾ മത്സരത്തിൽ ബുദ്ധ ഫുട്ബാൾ ക്ലബ്- മൂതിമൂല ഒന്നാം സ്ഥാനവും മഡ്ഡി ബൂട്ട്സ് വെക്കേഷൻ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. മത്സരം മുട്ടിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ബാബു ഉദ്ഘാടനം ചെയ്തു. വിജയികൾക്ക് യഥാക്രമം 5000, 3000 രൂപ ക്യാഷ് പ്രൈസുകൾ വിതരണം ചെയ്തു. 14 വരെയാണ് കാക്കവയൽ വേദിയിലെ പരിപാടികൾ.
ഡി.ടി.പി.സി സെക്രട്ടറി കെ.ജി. അജേഷ്, മാനേജർമാരായ പി.പി. പ്രവീൺ, രതീഷ് ബാബു, വയനാട് ഡെസ്റ്റിനേഷൻ മേക്കേഴ്സ് പ്രസിഡന്റ് പ്രവീൺ രാജ്, മഡ് ഫുട്ബോൾ കോഡിനേറ്റർ ലുക്ക ഫ്രാൻസിസ് എന്നിവർ സംസാരിച്ചു. വെള്ളിയാഴ്ച വിവിധ സർക്കാർ വകുപ്പുകൾ, ടൂറിസം മേഖലയിലെ സംഘടനകൾ, സ്ഥാപനങ്ങൾ എന്നിവർക്കുള്ള മഡ്ഡ് ഫുട്ബോൾ മത്സരം നടക്കും. 13, 14 തീയതികളിലായി ജില്ലാതല മഡ് ഫുട്ബാൾ, മഡ് കബഡി, മഡ് വടം വലി, മഡ് പഞ്ച ഗുസ്തി എന്നീ മത്സരങ്ങളും കാക്കവയൽ വേദിയിൽ നടക്കും. മഡ് ഫെസ്റ്റ് സീസൺ രണ്ട് ജൂലൈ 14 ന് വൈകീട്ട് അവസാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.