മ​ണ്‍സൂ​ണ്‍ മ​ത്സ്യ​സ​മൃ​ദ്ധി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ക​ര്‍ഷ​ക​ര്‍ ഉ​ൽ​പാ​ദി​പ്പി​ച്ച മ​ത്സ്യ​ങ്ങ​ളു​ടെ ആ​ദ്യ​വി​ൽ​പ​ന ക​ല​ക്ട​റേ​റ്റ് പ​രി​സ​ര​ത്ത്

ജി​ല്ല​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ച​ന്ദ്രി​ക കൃ​ഷ്ണ​ന്‍, എ.​ഡി.​എം കെ. ​അ​ജീ​ഷി​ന് ന​ൽ​കി നി​ർ​വ​ഹി​ക്കു​ന്നു

വിഷരഹിത മീനിനായി ‘മൺസൂൺ മത്സ്യസമൃദ്ധി’

കൽപറ്റ: ട്രോളിങ് നിരോധന കാലത്ത് വിപണിയിൽ വിഷരഹിതമായ നല്ല മീൻ എത്തിക്കാനും നാടൻ മത്സ്യകൃഷി കൂട്ടാനും ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന ‘മൺസൂൺ മത്സ്യസമൃദ്ധി’ പദ്ധതിയുടെ സമാപനം കലക്ടറേറ്റ് പരിസരത്ത് നടന്നു. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ചന്ദ്രിക കൃഷ്ണന്‍ എ.ഡി.എം കെ. അജീഷിന് നല്‍കി കര്‍ഷകര്‍ ഉൽപാദിപ്പിച്ച മത്സ്യങ്ങളുടെ ആദ്യവിൽപന നിര്‍വഹിച്ചു. മൺസൂൺ മത്സ്യസമൃദ്ധി പദ്ധതിയുടെ ഭാഗമായി ജില്ലയിലെ മത്സ്യകര്‍ഷകര്‍ക്ക് പ്രോത്സാഹനം നല്‍കണമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു. പ്രാദേശികമായി ഉൽപാദിപ്പിക്കുന്ന ശുദ്ധമായ മത്സ്യം ലഭ്യമാക്കുന്നതിനൊപ്പം മത്സ്യക്കൃഷി പ്രോത്സാഹിപ്പിക്കുക കൂടിയാണ് പദ്ധതിയുടെ ലക്ഷ്യം.

മത്സ്യകൃഷിയില്‍ സംസ്ഥാനത്തെ മികച്ച കര്‍ഷക അവാര്‍ഡ് ജേതാവ് തെക്കുംതറ കൃഷ്ണവിലാസത്തില്‍ ശശീന്ദ്രന്‍ ഫിഷറീസ് ഉത്തരമേഖല ജോയിന്‍റ് ഡയറക്ടര്‍ ബി.കെ. സുധീർകിഷനെ ആദരിച്ചു. ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ കമലാ രാമന്‍, ജിനി തോമസ്, ജില്ല പഞ്ചായത്തംഗം ബീന സജി, ഫിഷറീസ് അസി. ഡയറക്ടര്‍ വി. സുനീര്‍, മത്സ്യഭവന്‍ ഓഫിസര്‍മാരായ അനാമിക മരിയ ജോണ്‍, കിരണ്‍ ജോസ് എന്നിവര്‍ പങ്കെടുത്തു.

Tags:    
News Summary - വിഷരഹിത മീനിനായി ‘മൺസൂൺ മത്സ്യസമൃദ്ധി’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.