മെഡിക്കൽ കോളജ് ആക്ഷൻ കമ്മിറ്റിയുടെ ഏഴാം ദിവസത്തെ സത്യഗ്രഹ സമരം മുന്‍ ജില്ല
പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി ഉദ്ഘാടനം ചെയ്യുന്നു
കൽപറ്റ: മടക്കിമലയിലെ സൗജന്യ ഭൂമിയിൽ സർക്കാർ മെഡിക്കൽ കോളജ് നിർമിക്കണമെന്നാവശ്യപ്പെട്ടുള്ള ആക്ഷൻ കമ്മിറ്റി സമരം ഏഴ് ദിവസം പൂർത്തിയായി എട്ടാം ദിവസത്തിലേക്ക് കടന്നു. കലക്ടറേറ്റ് പടിക്കലെ ഏഴാം ദിവസത്തെ കർഷകരുടെ സത്യഗ്രഹ സമരം മുൻ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. ഹൈകോടതി വിധിയുടെ പശ്ചാത്തലത്തില്‍ വിലകൊടുത്തുള്ള ഭൂമിയേറ്റെടുക്കല്‍ നടപടി അവസാനിപ്പിച്ച് മടക്കിമലയിൽ സൗജന്യമായി ലഭിച്ച സർക്കാറിന്റെ കൈവശമുള്ള ഭൂമിയിൽ മെഡിക്കൽ കോളജിന്റെ നിർമാണം അടിയന്തരമായി ആരംഭിക്കണമെന്ന് ഉഷാകുമാരി ആവശ്യപ്പെട്ടു. വി.പി. അബ്ദുല്‍ ഷുക്കൂര്‍ അധ്യക്ഷത വഹിച്ചു.
ഇ.പി. ഫിലിപ്പ് കുട്ടി, വിജയന് മടക്കിമല, അഡ്വ. ടി.യു. ബാബു, ഗഫൂര്‍ വെണ്ണിയോട്, ബിനോയ് ജോസഫ്, സാജന് പടിഞ്ഞാറത്തറ, സുലേഖ വസന്ത രാജ്, സി. രാജന്, സുലോചന രാമകൃഷ്ണന്, സനല്‍ കേണിച്ചിറ, ബിജു വാഴവറ്റ, അജയന് പിണങ്ങോട്, അബ്ദുല്‍ ഖാദര്‍ മടക്കിമല, പി. ഹംസ തുടങ്ങിയവര്‍ സംസാരിച്ചു. ജോബിന് ജോസ്, ജോസ് പീറ്റര്‍, ഇക്ബാല്‍ മുട്ടില്‍, ഇ.കെ. വിജയന്, ബെന്നി തൃക്കൈപ്പറ്റ, ഷാജി ചോമയില്‍, പി. ധര്‍മേഷ്, സി.പി. അഷ്റഫ്, അഷ്റഫ് പുലാടാന്, ടി.ജെ. ബാബുരാജ് എന്നിവര്‍ നേതൃത്വം നല്കി. തേര്‍വാടിക്കുന്ന് അയൽപക്ക വേദി അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് പ്രകടനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.