മുഹ്സിൻ
മദാരി
Posted On
date_range Updated On
date_range മയക്കുമരുന്നുമായി യുവാവ് പിടിയിൽ
മാനന്തവാടി: ക്രിസ്മസ്-ന്യൂ ഇയർ സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി തോൽപ്പെട്ടി എക്സൈസ് ചെക്ക്പോസ്റ്റ് ഉദ്യോഗസ്ഥരും എക്സൈസ് റേഞ്ച് ഓഫിസ് മാനന്തവാടിയും സംയുക്തമായി തോൽപ്പെട്ടിയിൽ നടത്തിയ വാഹന പരിശോധനയിൽ ബംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് വരുകയായിരുന്ന കേരള ആർ.ടി.സി ബസിലെ യാത്രക്കാരനെ മയക്കുമരുന്നുമായി പിടികൂടി.
കോഴിക്കോട് ഒളവണ്ണ സ്വദേശി മദാരി വീട്ടിൽ മുഹ്സിൻ മദാരിയെയാണ് (27) 6.6 ഗ്രാം മെത്താഫിറ്റമനുമായി അറസ്റ്റ് ചെയ്തത്. എക്സൈസ് ഇൻസ്പെക്ടർ പി.ബി. ബിൽജിത്തിന്റെ നേതൃത്വത്തിലുള്ള പരിശോധന സംഘത്തിൽ ഓഫിസർ സുരേഷ് വെങ്ങാലിക്കുന്നേൽ, സിവിൽ എക്സൈസ് ഓഫിസർമാരായ പി.ആർ. വിനോദ്, കെ. മനു, നിക്കോളാസ് ജോസ്, വനിത സിവിൽ എക്സൈസ് ഓഫിസറായ സൽമ കെ. ജോസ്, ഡ്രൈവർ എം.വി. അബ്ദുൽ റഹീം എന്നിവരും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.