കോറോം ഗവ. എൽ.പി സ്കൂളിന്റെ മതിൽ പൊളിച്ചനിലയിൽ
സ്വകാര്യ വ്യക്തിക്കുവേണ്ടി സ്കൂൾ മതിൽ പൊളിച്ചത് വിവാദത്തിൽ
മാനന്തവാടി: സ്വകാര്യ വ്യക്തിയുടെ സ്ഥലത്തേക്ക് റോഡ് വീതികൂട്ടുന്നതിനായി സ്കൂൾ മതിൽ പൊളിച്ചത് വിവാദമാകുന്നു. തൊണ്ടർനാട് പഞ്ചായത്തിലെ കോറോം ഗവ. എൽ.പി സ്കൂളിന്റെ ചുറ്റുമതിലാണ് പി.ടി.എയിലെ ചില അംഗങ്ങളുടെ നേതൃത്വത്തിൽ പൊളിച്ചത്. കഴിഞ്ഞ ദിവസമാണ് സംഭവം.
സ്കൂൾ പ്രധാനാധ്യാപകൻ പോലും അറിയാതെയാണ് മതിൽ പൊളിച്ചതെന്ന് നാട്ടുകാർ ആരോപിക്കുന്നു. ബ്ലോക്ക് പഞ്ചായത്തിൽ നിന്നും സ്കൂളിൽ ശുചി മുറി നിർമിക്കാൻ ഫണ്ട് പാസായിട്ടുണ്ട്. ഇവ നിർമിക്കാൻ സ്വകാര്യ വ്യക്തി സ്ഥലം നൽകാമെന്ന് വാഗ്ദാനം ചെയ്തതായും അതിന് സൗകര്യം ഒരുക്കുക മാത്രമാണ് ചെയ്തതെന്നുമാണ് പി.ടി.എ ഭാരവാഹികൾ പറയുന്നത്.
അതേസമയം, വാഗ്ദാനം ചെയ്ത ഭൂമി സ്കൂൾ ഭൂമി തന്നെയാണെന്നാണ് നാട്ടുകാരുടെ ആരോപണം. സ്ഥലം അളന്ന് തിരിച്ച് കൃത്യത വരുത്തണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെടുന്നു. സംഭവം വിവാദമായതോടെ ഉപജില്ല വിദ്യാഭ്യാസ ഓഫിസർ ഇടപെട്ട് മതിൽ പൊളിക്കുന്നത് നിർത്തിവെപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.