പ്രിയദർശിനി തേയിലത്തോട്ടം
മാനന്തവാടി: മാനേജ്മെെൻറിെൻറയും സർക്കാറിെൻറയും കെടുകാര്യസ്ഥതമൂലം ആദിവാസികളെ പുനരധിവസിപ്പിച്ച പഞ്ചാരക്കൊല്ലി പ്രിയദർശിനി തേയിലത്തോട്ടം വീണ്ടും അടച്ചുപൂട്ടൽ ഭീഷണിയിൽ. ഇതോടെ നൂറോളം ആദിവാസി കുടുംബങ്ങളും അത്രതന്നെ മറ്റു കുടുംബങ്ങളും വഴിയാധാരമാവും. തൊഴിലാളികൾക്ക് കൃത്യദിവസം കൂലി കിട്ടിയിട്ട് മാസങ്ങളായി.
ചികിത്സ സഹായം ഉൾപ്പെടെയുള്ള മറ്റ് ആനുകൂല്യങ്ങൾ പോലും ലഭിക്കാറില്ല. കോൺക്രീറ്റ് വീട് ഉണ്ടെങ്കിലും സൗകര്യങ്ങൾ ഉള്ളവ വിരലില്ലെണ്ണാവുന്നത് മാത്രം. നിലവിൽ തേയില ചപ്പിനും പൊടിക്കും നല്ല വില ലഭിക്കുന്നുണ്ട്. ടൂറിസം പദ്ധതി ഉണ്ടെങ്കിലും ഇതിെൻറയൊന്നും ഗുണം തൊഴിലാളികൾക്ക് ലഭിക്കുന്നില്ല. കലക്ടർ ചെയർമാനും സബ് കലക്ടർ മാനേജിങ് ഡയറക്ടറും തൊഴിലാളി പ്രതിനിധികൾ അംഗങ്ങളുമായ കമ്മിറ്റിയായിരുന്നു പ്രവർത്തനങ്ങൾ നിയന്ത്രിച്ചിരുന്നത്. സഹകരണ വകുപ്പിലെ ഇൻസ്പെക്ടറെ സ്ഥിരംസെക്രട്ടറിയായും നിയമിച്ചിരുന്നു.
എന്നാൽ, മൂന്നു വർഷത്തിലധികമായി സെക്രട്ടറിയുടെ ചുമതല ഓഫിസ് ക്ലർക്കാണ് നിർവഹിക്കുന്നത്. നിലവിലെ മാനേജിങ് ഡയറക്ടർ തോട്ടത്തിെൻറ കാര്യത്തിൽ താൽപര്യം കാണിക്കുന്നില്ലെന്ന ആരോപണവും നിലനിൽക്കുന്നുണ്ട്. നിലവിൽ പഞ്ചാരക്കൊല്ലി, കുഞ്ഞോം, സുഗന്ധഗിരി എന്നിവിടങ്ങളിലായി തൊള്ളായിരത്തോളം ഏക്കർ ഭൂമിയുണ്ട്.
ഇതിൽ സുഗന്ധഗിരി തോട്ടം ലീസിന് കൊടുക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ഫാക്ടറി കൂടി ലീസിന് കൊടുക്കാൻ നീക്കവും തുടങ്ങി. ഇതോടെ തോട്ടം ലോക്കൗട്ടിലേക്ക് നീങ്ങുന്ന സ്ഥിതിയിലാണ്. തൊഴിലാളി സംഘടനകൾ പ്രത്യക്ഷ സമര പരിപാടികൾക്ക് തയാറെടുക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.