സ​ൽ​മാ​നു​ൽ ഫാ​രി​സ്, ന​ബീ​ൽ റി​യാ​സ്

മാനന്തവാടി: ടൂറിസ്റ്റ് ബസില്‍ കമേഴ്സ്യല്‍ അളവില്‍ മാരകമയക്കുമരുന്നായ എം.ഡി.എം.എ കടത്താനുള്ള യുവാക്കളുടെ ശ്രമം വയനാട് പോലീസ് പൊളിച്ചു. ജില്ല പോലീസ് മേധാവി തപോഷ് ബസുമതാരിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ല ലഹരി വിരുദ്ധ സേനയും മാനന്തവാടി പൊലീസും ശനിയാഴ്ച പുലര്‍ച്ച നടത്തിയ സംയുക്ത വാഹന പരിശോധനയിലാണ് നടപടി.

245 ഗ്രാം എം.ഡി.എം.എയുമായി മലപ്പുറം സ്വദേശികളായ ഏറനാട് പറമ്പില്‍ത്തൊടി വീട്ടില്‍ സല്‍മാനുല്‍ ഫാരിസ്(28), മൊറയൂര്‍ ഉണ്ണിയേരിക്കുന്ന് വീട്ടില്‍ റബീല്‍ നിയാസ് (30) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ചെറ്റപ്പാലത്ത് നടത്തിയ വാഹനപരിശോധനയിലാണ് യുവാക്കള്‍ പിടിയിലായത്. ബംഗളൂരുവില്‍നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് സ്ലീപ്പര്‍ ബസിലെ യാത്രക്കാരായ ഇരുവരും കൈയില്‍ കരുതിയ ബാഗുകളില്‍നിന്നാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്. 

Tags:    
News Summary - Massive MDMA seizure in Mananthavadi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.