മാനന്തവാടി: വയനാട്ടിൽ മെഡിക്കൽ കോളജ് എവിടെ വേണമെന്നുള്ളത് സർക്കാർ തീരുമാനിക്കട്ടെയെന്നും, കോൺഗ്രസിന് അതിൽ എതിരഭിപ്രായമില്ലെന്നും ഡി.സി.സി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ പറഞ്ഞു. മാനന്തവാടിയിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മെഡിക്കൽ കോളജ് വിഷയത്തിൽ സർക്കാറാണ് തർക്കമുണ്ടാക്കിയത്.
സർക്കാർതന്നെ അത് പരിഹരിക്കണം. സുൽത്താൻ ബത്തേരി, കൽപറ്റ, മാനന്തവാടി എന്നിങ്ങനെ ജനങ്ങളെ വേർതിരിച്ച് കാണാൻ കോൺഗ്രസിന് കഴിയില്ല. മടക്കിമല ആക്ഷൻ കമ്മിറ്റിയുമായി കോൺഗ്രസിന് ഒരു ബന്ധവുമില്ല. മെഡിക്കൽ കോളജ് കൽപറ്റയിൽ വേണമെന്ന് കോൺഗ്രസ് എം.എൽ.എമാർ പറഞ്ഞത് അവർ ആ പ്രദേശത്തെ ജനവികാരം ഉൾക്കൊണ്ട് ജനങ്ങളുടെ കൂടെ നിൽക്കുന്നത് കൊണ്ടാണെന്നും എൻ.ഡി. അപ്പച്ചൻ പറഞ്ഞു.
ഉമ്മൻ ചാണ്ടി സർക്കാർ മുൻകൈയ്യെടുത്ത് മടക്കിമലയിൽ കൊണ്ടുവരാൻ ശ്രമിച്ച മെഡിക്കൽ കോളജിന് ഭൂമി ഏറ്റെടുക്കുകയും തറക്കല്ലിടുകയും വഴി വരെ പൂർത്തീകരിക്കുകയും ചെയ്തതാണ്. പിന്നീട് എൽ.ഡി.എഫ് സർക്കാറാണ് അത് അട്ടിമറിച്ചത്. എങ്കിലും ആവശ്യമായ സൗകര്യങ്ങളോടെ എത്രയും പെട്ടെന്ന് മാനന്തവാടിയിൽ മെഡിക്കൽ കോളജ് വരുന്നതിനും തങ്ങൾ എതിരല്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.