നെൽക്കർഷകർക്ക് ഉപകാരമില്ല, വെറുതെയീ ജലസേചന പദ്ധതികൾ

മാ​ന​ന്ത​വാ​ടി: നെ​ൽ​കൃ​ഷി​യെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യു​ള്ള ജ​ല​സേ​ച​ന പ​ദ്ധ​തി​ക​ൾ​കൊ​ണ്ട് ഒ​രു പ്ര​യോ​ജ​ന​വു​മി​ല്ല. മൂ​ന്നു പ​തി​റ്റാ​ണ്ടു മു​മ്പ് പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​ക്കി​യ പാ​യോ​ട് നോ​ർ​ത്ത്, സൗ​ത്ത് ലി​ഫ്റ്റ് ഇ​റി​ഗേ​ഷ​ൻ പ​ദ്ധ​തി​ക​ളാ​ണ് നോ​ക്കു​കു​ത്തി​ക​ളാ​യ​ത്. 1990- 92 കാ​ല​ഘ​ട്ട​ത്തി​ലാ​ണ് ചാ​മാ​ടി​പ്പൊ​യി​ലി​ൽ പാ​യോ​ട് സൗ​ത്ത് ലി​ഫ്റ്റ് ഇ​റി​ഗേ​ഷ​ൻ പ​ദ്ധ​തി​യു​ടേ​യും എ​ട​വ​ക അ​ഗ്ര​ഹാ​ര​ത്ത് പാ​യോ​ട് നോ​ർ​ത്ത് ലി​ഫ്റ്റ് ഇ​റി​ഗേ​ഷ​ൻ പ​ദ്ധ​തി​യു​ടേ​യും പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​ക്കി​യ​ത്. യ​ന്ത്ര​സാ​മ​ഗ്രി​ക​ളും അ​നു​ബ​ന്ധ പ​മ്പ്‌​ഹൗ​സു​ക​ളും സ്ഥാ​പി​ച്ചെ​ങ്കി​ലും ഇ​തു​വ​രെ ഇ​തു​വ​ഴി വെ​ള്ളം പ​മ്പ് ചെ​യ്തി​ട്ടി​ല്ലെ​ന്നു നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ജ​ല​സേ​ച​ന പ​ദ്ധ​തി​ക​ൾ​കൊ​ണ്ട് ക​ർ​ഷ​ക​ർ​ക്ക് പ്ര​യോ​ജ​ന​മൊ​ന്നു​മി​ല്ലെ​ങ്കി​ലും വ​ർ​ഷാ​വ​ർ​ഷ​ങ്ങ​ളി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക്ക് കു​റ​വൊ​ന്നു​മി​ല്ല.

എ​ട​വ​ക പ​ഞ്ചാ​യ​ത്തി​ലെ എ​ട​വ​ക, ന​ല്ലൂ​ർ നാ​ട് വി​ല്ലേ​ജു​ക​ളി​ലാ​യി മു​ണ്ടോം​വ​യ​ൽ, മു​ത്താ​റി​മൂ​ല, മാ​ങ്ങ​ലാ​ടി, പ​യി​ങ്ങാ​ട്ടി​രി എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന 250 ഏ​ക്ക​ർ വ​യ​ലു​ക​ളി​ൽ നെ​ൽ​കൃ​ഷി​ക്കും, ക​ര​കൃ​ഷി​ക്കും വെ​ള്ളം എ​ത്തി​ക്കു​ന്ന​തി​നാ​യാ​ണ് പ​ദ്ധ​തി വി​ഭാ​വ​നം ചെ​യ്ത​ത​ത്. മൈ​ന​ർ ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് ഒ​രു കോ​ടി​യി​ല​ധി​കം രൂ​പ​യാ​ണ് പ​ദ്ധ​തി​ക്കാ​യി ചെ​ല​വ​ഴി​ച്ച​ത്. ര​ണ്ട് സം​ഭ​ര​ണി​ക​ൾ, വെ​ള്ളം എ​ത്തി​ക്കു​ന്ന പൈ​പ്പു​ക​ൾ, വെ​ള്ളം വി​ത​ര​ണം ചെ​യ്യു​ന്ന പൈ​പ്പു​ക​ൾ എ​ന്നി​വ​യാ​ണ് ഇ​തി​ന്റെ ഭാ​ഗ​മാ​യി സ്ഥാ​പി​ച്ച​ത്. നെ​ൽ​ക്ക​ർ​ഷ​ർ​ക്ക് ഉ​പ​കാ​ര​പ്പെ​ടു​മെ​ന്നു ക​രു​തി പ​ദ്ധ​തി​ക്കാ​യി നി​ര​വ​ധി ക​ർ​ഷ​ക​ർ ത​ങ്ങ​ളു​ടെ കൃ​ഷി​യി​ട​ങ്ങ​ളും വി​ട്ട് ന​ൽ​കി​യി​രു​ന്നു. ര​ണ്ടി​ട​ങ്ങ​ളി​ലും വൈ​ദ്യു​തി​ക്കാ​യി ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ൾ ഉ​ൾ​പ്പെ​ടെ സ്ഥാ​പി​ച്ചെ​ങ്കി​ലും വെ​ള്ളം പ​മ്പ് ചെ​യ്തി​ട്ടി​ല്ല.

മോ​ട്ടോ​റു​ക​ൾ പൂ​ർ​ണ​മാ​യും ഉ​പ​യോ​ഗ​യോ​ഗ്യ​മ​ല്ലാ​താ​യി മാ​റി​യി​ട്ടു​ണ്ട്. ക​നാ​ലു​ക​ളി​ൽ സ്ഥാ​പി​ച്ച പൈ​പ്പു​ക​ളും ന​ശി​ച്ചു തു​ട​ങ്ങി. ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ൾ കാ​ട് മൂ​ടി കി​ട​ക്കു​ക​യാ​ണ്. ക​ര​കൃ​ഷി​ക്കാ​യി കി​ലോ​മീ​റ്റ​റു​ക​ൾ ദൂ​ര​ത്തി​ൽ ക​നാ​ലു​ക​ൾ നി​ർ​മി​ച്ചി​രു​ന്നെ​ങ്കി​ലും വെ​ള്ളം എ​ത്താ​ത്ത​തി​നാ​ൽ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി അ​പ​ക​ട​ഭീ​ഷ​ണി​യി​ലാ​യ ചാ​ലു​ക​ൾ അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​തോ​ടെ ക​ർ​ഷ​ക​ർ ത​ന്നെ വേ​ദ​ന​യോ​ടെ ഇ​വ മ​ണ്ണി​ട്ട് മൂ​ടി. പു​ഴ​യി​ൽ വെ​ള്ളം കെ​ട്ടി നി​ർ​ത്താ​നാ​യി ത​ട​യ​ണ നി​ർ​മി​ച്ചെ​ങ്കി​ലും ചീ​പ്പ് ഇ​ടാ​ത്ത​തി​നാ​ൽ ഇ​തും ഉ​പ​കാ​ര​പ്ര​ദ​മ​ല്ലാ​താ​യി. എ​ല്ലാ​ത്തി​ലും ഉ​പ​രി പൈ​പ്പു​ക​ൾ മാ​റ്റി​യി​ട​ൽ, ട്രാ​ൻ​സ്ഫോ​ർ​മ​റി​ന്റെ വേ​ലി​യു​ടെ സം​ര​ക്ഷ​ണം, പ​മ്പ് ഹൗ​സ് കെ​ട്ടി​ട​ത്തി​ന് പെ​യി​ന്റ​ടി​ക്ക​ൽ ഇ​തെ​ല്ലാം മു​റ​പോ​ലെ ന​ട​ത്താ​റു​ണ്ടെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. മോ​ട്ടോ​ർ ന​ന്നാ​ക്കു​മ്പോ​ൾ പൈ​പ്പു​ക​ൾ ത​ക​രാ​റി​ലാ​വും പൈ​പ്പു​ക​ൾ ശ​രി​യാ​ക്കു​മ്പോ​ൾ ട്രാ​ൻ​സ്ഫോ​ർ​മ​ർ പ്ര​വ​ർ​ത്തി​ക്കി​ല്ല എ​ന്ന രീ​തി​യി​ലാ​ണ് പ​ദ്ധ​തി​യെ​ന്ന് നാ​ട്ടു​കാ​ർ പ​രി​ഹ​സി​ക്കു​ന്നു.

Tags:    
News Summary - These irrigation projects are useless to rice farmers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.