മാനന്തവാടി: വയനാട്-കണ്ണൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന പാൽച്ചുരം റോഡ് കേരള റോഡ് ഫണ്ട് ബോർഡ് ഏറ്റെടുത്തു. ഇതിെൻറ ഭാഗമായി ബോർഡ് അധികൃതർ പാൽച്ചുരം സന്ദർശിച്ച് പരിശോധന നടത്തി. വടകര ചുരം ഡിവിഷന് കീഴിലാണ് ഇതുവരെ പാൽച്ചുരം ഉണ്ടായിരുന്നത്. ഇനി പാൽച്ചുരവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നിർവഹിക്കുക കേരള റോഡ് ഫണ്ട് ബോർഡ് ആയിരിക്കും. ബോയ്സ്ടൗൺ മുതൽ അമ്പായത്തോടുവരെയുള്ള ചുരം റോഡിെൻറ ശോചനീയാവസ്ഥ പരിശോധിക്കുന്നതിനും നിർദിഷ്ട മട്ടന്നൂർ - മാനന്തവാടി വിമാനത്താവള റോഡിെൻറ സ്ഥിതി വിലയിരുത്തുന്നതിനുമാണ് പ്രധാനമായും സംഘം എത്തിയത്. മഴ മാറിയാൽ ഉടൻ അടിയന്തരമായി പാൽച്ചുരം റോഡ് അറ്റകുറ്റപ്പണി നടത്തുമെന്ന് അധികൃതർ പറഞ്ഞു.
നിലവിൽ പാൽച്ചുരം റോഡ് തകർന്ന് അപകടാവസ്ഥയിലാണ്. വിമാനത്താവള റോഡുമായി ബന്ധപ്പെട്ട് ഈ റോഡിെൻറ പ്രോജക്ട് റിപ്പോർട്ട് ഉടൻ സർക്കാറിന് സമർപ്പിക്കും. മട്ടന്നൂരിൽനിന്നാരംഭിക്കുന്ന നാലുവരിപ്പാത പാൽച്ചുരത്തിൽ രണ്ടു വരിയാക്കിയാകും വികസിപ്പിക്കുകയെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. വിമാനത്താവള റോഡിൽ കേളകം, പേരാവൂർ ടൗണുകളെ ഒഴിവാക്കിയുള്ള പ്രപ്പോസലാണ് ഇപ്പോൾ സമർപ്പിച്ചിരിക്കുന്നത്. ഇതിൽ കേളകത്ത് ബൈപ്പാസ് നിർമാണത്തിന് മൂന്നു പ്രപ്പോസൽ നിലവിലുണ്ട്. ഇതിെൻറ അന്തിമ തീരുമാനം ജനപ്രതിനിധികളുമായി സംസാരിച്ച് പൂർത്തിയാക്കുമെന്നും അധികൃതർ പറഞ്ഞു.
കേരള റോഡ് ഫണ്ട് ബോർഡ് കണ്ണൂർ അസി. എക്സിക്യൂട്ടിവ് എൻജിനീയർ പി. സജിത്ത്, അസി. എൻജിനീയർ പി.കെ. റോജി, പ്രോജക്ട് മാനേജർ പ്രിൻസി പോൾ തുടങ്ങിയ ഉദ്യോഗസ്ഥരാണ് പരിശോധനക്കായി പാൽച്ചുരത്തിൽ എത്തിയത്. കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് റോയി നമ്പുടാകം, കൊട്ടിയൂർ ജനസംരക്ഷണ സമിതി ചെയർമാൻ ഫാ. ബാബു മാപ്ലശ്ശേരി, ജിൽസ്.എം മേക്കൽ, റെജി കന്നുകുഴി തുടങ്ങിയവരുമായും ഉദ്യോഗസ്ഥ സംഘം ചർച്ച നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.