കൽപറ്റ: 3973 വോട്ടിന്റെ ജില്ലയിലെ ഏറ്റവും ഭൂരിപക്ഷവുമായി ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ കഴിഞ്ഞ തവണ വിജയിച്ച ജില്ല പഞ്ചായത്ത് മുട്ടിൽ ഡിവിഷനിൽ ഇത്തവണ ഏറ്റുമുട്ടുന്നത് വനിതകൾ തമ്മിൽ. വനിത സംവരണ വാർഡിൽ വനിത ലീഗ് കൽപറ്റ മണ്ഡലം സെക്രട്ടറി നസീമ ടീച്ചറെ യു.ഡി.എഫ് രംഗത്തിറക്കിയപ്പോൾ മുൻ ലോക്കൽ കമ്മിറ്റി അംഗം സി.പി.എമ്മിലെ കെ. ഹസീനയാണ് എൽ.ഡി.എഫ് പാനലിൽ മത്സരിക്കുന്നത്. ബി.ജെ.പി യുടെ ഹേമലത വിശ്വനാഥനും രംഗത്തുണ്ട്.
മുട്ടിൽ പഞ്ചായത്തിലെ 22 വാർഡുകളും കോട്ടത്തറ പഞ്ചായത്തിലെ മൂന്നു വാർഡുകളും ഉൾപ്പെട്ട് മുട്ടിൽ ഡിവിഷനിൽ യു.ഡി.എഫിന് തന്നെയാണ് ആധ്യപത്യമെങ്കിലും ഇത്തവണ അതുതകർക്കുമെന്നാണ് എൽ.ഡി.എഫ് പറയുന്നത്. ഗ്രാമപഞ്ചായത്ത് ഭരണവും യു.ഡി.എഫിന്റെ കൈയിലാണ്. ദേശീയ പാതയോട് ചേർന്നുള്ള ഡിവിഷനിൽ റോഡ് വികസനം തന്നെയാണ് മുഖ്യ ചർച്ചാ വിഷയം. യു.ഡി.എഫ് വിജയമുറപ്പിക്കുമ്പോൾ വോട്ടർമാർ ഇത്തവണ മാറി ചിന്തിക്കുമെന്നാണ് എൽ.ഡി.എഫ് പ്രവർത്തകർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.