Posted On
date_range Updated On
date_range റെക്കോഡ് ഭൂരിപക്ഷം ലീഗ് സ്ഥാനാർഥികൾക്ക്
പനമരം: ജില്ലയിലെ റെക്കോഡ് ഭൂരിപക്ഷം മുസ്‌ലിം ലീഗ് സ്ഥാനാർഥികൾക്ക്. ജില്ല പഞ്ചായത്ത് പനമരം ഡിവിഷനിലേക്ക് മത്സരിച്ച ഇപ്പോഴത്തെ പനമരം പഞ്ചായത്ത അംഗവും ദലിത് ലീഗ് ജില്ല പ്രസിഡന്റായ സുനിൽകുമാറിനു മത്സരം നടന്ന 32 വാർഡുകളിലും എതിർ സ്ഥാനാർഥിയേക്കാളും വോട്ട് ലഭിച്ചു. 9378 വോട്ടിന്റെ മൃഗീയ ഭൂരിപക്ഷവുമായാണ് ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. എതിർ സ്ഥാനാർഥി സുകുമാരന് 8185 മാത്രം വോട്ട് ലഭിച്ചപ്പോൾ സുനിൽ കുമാറിന് 17563 വോട്ട് ലഭിച്ചു.
പഞ്ചായത്തുതലത്തിൽ പനമരം പഞ്ചായത്ത് 24 കെല്ലൂർ വാർഡിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട പനമരം പഞ്ചായത്ത് പ്രസിഡന്റ് മുസ് ലിം ലീഗ് സ്ഥാനാർഥിയുമായ ലക്ഷ്മി ആലക്കാമറ്റത്തിനാണ് പഞ്ചായത്ത് തലത്തിൽ ഏറ്റവും വലിയ ഭൂരിപക്ഷം. 859 വോട്ടിന്റെ ഭൂരിപക്ഷമാണ് ഇവർക്ക് ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.