മാനന്തവാടി താഴെയങ്ങാടിയിലെ കെ.എസ്.ആർ.ടി.സി യാർഡ്

കെ.എസ്.ആർ.ടി.സി യാർഡിലെ മെറ്റൽ കാണാതായി

മാനന്തവാടി: താഴെയങ്ങാടി കെ.എസ്.ആർ.ടി.സി യാർഡിലെ മെറ്റൽ കാണാതായത് വിവാദത്തിൽ. യാർഡ് കോൺക്രീറ്റ് പ്രവൃത്തിയുടെ ഭാഗമായി ഇളക്കി മാറ്റിയ കല്ലുകളാണ് കാണാതായത്. മുമ്പ് ചെളി നിറഞ്ഞതുമൂലം ജീവനക്കാരുൾപ്പെടെയുള്ളവർ പണം സ്വരൂപിച്ച് കല്ലുകൾ വാങ്ങി പാകിയിരുന്നു. കോൺക്രീറ്റ് പ്രവൃത്തിയുടെ ഭാഗമായി ഇളക്കി മാറ്റിയ കല്ലുകളാണ് കാണാതായത്. സംഭവം വിവാദമായതോടെ കെ.എസ്.ആർ.ടി.സി വിജിലൻസ് വിഭാഗം അന്വേഷണം തുടങ്ങി.

പ്രാഥമികാന്വേഷണത്തിൽ ഒമ്പത് ലോഡോളം കല്ലുകൾ നഷ്ടപ്പെട്ടതായി കണ്ടെത്തിയതായാണ് സൂചന. നഷ്ടപ്പെട്ട കല്ലുകൾ കണ്ടെത്തണമെന്നും കല്ലു കടത്തിയവരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്നുമാവശ്യപ്പെട്ട് കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂനിയൻ (എ.ഐ.ടി.യു.സി) മാനന്തവാടി യൂനിറ്റ് എ.ടി.ഒക്ക് പരാതി നൽകിയിട്ടുണ്ട്. സി.സി.ടി.വി കാമറയും സെക്യൂരിറ്റി സംവിധാനവുമുൾപ്പെടെയുള്ള യൂനിറ്റിൽ നടന്ന മോഷണം യൂനിറ്റിലുള്ളവർ അറിയാതെ നടക്കാനിടയില്ലെന്നാണ് ജീവനക്കാർ പറയുന്നത്. ജീവനക്കാരെ മുഴുവൻ സംശയത്തിന്റെ മുനയിലാക്കിയ പ്രവൃത്തിക്കെതിരേ അമർഷം ശക്തമാണ്.

Tags:    
News Summary - Metal missing from KSRTC yard

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.