സൈക്കിൾ പോളോ സംസ്ഥാന ചാമ്പ്യൻമാരായ വയനാട് ടീം
കൽപറ്റ: ചരിത്രത്തിലാദ്യമായി വയനാട്ടിൽ നടന്ന സൈക്കിൾ പോളോ സംസ്ഥാന ചാമ്പ്യൻഷിപ്പിൽ വയനാടിന് ഉജ്ജ്വല വിജയം. സബ് ജൂനിയർ ഗേൾസ്, സബ് ജൂനിയർ ബോയ്സ്, ജൂനിയർ ബോയ്സ് വിഭാഗത്തിൽ ഫൈനൽ നേട്ടവും ജൂനിയർ ഗേൾസ് വിഭാഗത്തിൽ റണർ അപ്പ് സ്വന്തമാക്കിയ വയനാട് ഓവറോൾ ചാമ്പ്യൻഷിപ്പും നേടി.
ആലപ്പുഴ രണ്ടാം സ്ഥാനവും ഇടുക്കി മുന്നാം സ്ഥാനവും കരസ്ഥമാക്കി. നാല് ദിവസങ്ങളിലായി സുൽത്താൻ ബത്തേരി സെന്റ് മേരീസ് കോളജ് ഗ്രൗണ്ടിൽ നടന്നു വന്നിരുന്ന ചാമ്പ്യൻഷിപ്പിൽ മെൻ, വുമൻ വിഭാഗത്തിൽ ആലപ്പുഴയും, ജൂനിയർ ഗേൾസ് വിഭാഗത്തിൽ ഇടുക്കിയും ചാമ്പ്യൻമാരായി.
സമാപന സമ്മേളനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. ഫുട്ബാൾ താരവും സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റുമായ യു. ഷറഫലി മുഖ്യാതിഥിയായി. ഓവറോൾ വിജയികളായ വയനാടിന് എൻ.സി. ബക്കർ മാസ്റ്റർ സ്മാരക ട്രോഫി സമ്മാനിച്ചു. സൈക്കിൾ പോളോ ജില്ല സെക്രട്ടറി എൻ.സി. സാജിദ് സ്വാഗതം പറഞ്ഞു.
പ്രസിഡന്റ് സി.പി. സുധീഷ് അധ്യക്ഷത വഹിച്ചു. സുൽത്താൻ ബത്തേരി നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ റഷീദ്, ടോം ജോസ് എന്നിവർ സംസാരിച്ചു. കെ. റഷീദ്, ടോം ജോസ്, ഫാദർ ഡേവിഡ് തോട്ടുങ്കൽ, ഡോ. പി.സി. റോയ്, സലിം കടവൻ, സി.കെ. ഷമീർ, ഷബീർ അഹമ്മദ്, സംഷാദ് , നൗഷാദ് പി. മിന്നാരം, ബിനു തോമസ്, സുബൈർ ഇളംകുളം, സതീഷ്, അർജുൻ തോമസ് എന്നിവർ വിജയികൾക്ക് ട്രോഫിയും മെഡലുകളും സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.