ജോണി
Posted On
date_range Updated On
date_range കഞ്ചാവ് കേസ് പ്രതിക്ക് രണ്ടുവർഷം തടവും പിഴയും
കൽപറ്റ: കഞ്ചാവ് കേസിലെ പ്രതിക്ക് രണ്ടുവർഷം കഠിന തടവും 20,000 രൂപ പിഴയും. സുൽത്താൻ ബത്തേരി വടക്കനാട് കിടങ്ങനാട് ആരംപുളിക്കൽ വീട്ടിൽ എ.വി.ജോണിക്കാണ് (55) കൽപറ്റ എൻ.ഡി.പി.എസ് സ്പെഷൽ കോടതി ജഡ്ജി എസ്.കെ. അനിൽകുമാർ ശിക്ഷ വിധിച്ചത്. 2018ൽ അന്നത്തെ മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ.ജെ. ഷാജിയും സംഘവും ചേർന്ന് പനമരത്ത് വെച്ചാണ് ഒന്നര കിലോ കഞ്ചാവുമായി ജോണിയെ പിടികൂടിയത്. വയനാട് അസിസ്റ്റന്റ് എക്സൈസ് കമീഷണറായിരുന്ന എൻ. രാജശേഖരനാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. സർക്കാറിനായി അഡീഷനൽ പബ്ലിക്ക് പ്രോസിക്യൂട്ടർ സുരേഷ് കുമാർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.